ന്യൂഡല്‍ഹി: കരിപ്പൂരില്‍ വിമാനം തകര്‍ന്നു വീണപ്പോള്‍ തീപിടുത്തം ഉണ്ടാകാതിരുന്നത് മൂലം വന്‍ ദുരന്തം ഒഴിവായതായി കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. ടേബിള്‍ ടോപ്പ് റണ്‍വേയില്‍ നിന്നും മഴ മൂലം വിമാനം തെന്നിമാറിയതാണ് അപകടത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. അപകട സ്ഥലം സന്ദര്‍ശിക്കാനായി അദ്ദേഹം ഇന്ന് കരിപ്പൂരിലെത്തും.
കരിപ്പൂര്‍ വിമാനാപകടത്തെ ഏറെ ഗൗരവത്തോടെയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം കാണുന്നത്. സംഭവത്തില്‍ വ്യോമയാന മന്ത്രാലയം വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ഇന്ന് കരിപ്പൂരിലെത്തിയിരുന്നു. ഡല്‍ഹിയില്‍ നിന്നും പ്രത്യേക വിമാനത്തിലാണ് വി മുരളീധരന്‍ കോഴിക്കോടെത്തിയത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !