തിരുവനന്തപുരം: ഇന്നലെ വൈകിട്ട് തീപിടിത്തമുണ്ടായ സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസില്‍ അന്വേഷണസംഘങ്ങളുടെ പരിശോധന ആരംഭിച്ചു. സ്പെഷ്യല്‍ സെല്‍ എസ് പി അജിത്തിന്റെ നേതൃത്വത്തിലുളള സംഘത്തിനൊപ്പം ചീഫ് സെക്രട്ടറി നിയോഗിച്ച അന്വേഷണസംഘവും ഫോറന്‍സിക് സംഘവും പരിശോധിക്കുന്നുണ്ട്. ഇന്ന് വൈകിട്ടോടെ സംഭവത്തെക്കുറിച്ച് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീപിടിച്ചത് അട്ടിമറിയാണോ എന്ന ആക്ഷേപമാണ് പ്രധാനമായും പരിശോധിക്കുന്നത്.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് ഇപ്പോഴുളള വിവരം. തീപിടിത്തം വിവാദമായതോടെയാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. ലോക്കല്‍ പൊലീസില്‍ നിന്നും രാത്രി തന്നെ അന്വേഷണം എഡി ജി പി മനോജ് എബ്രഹാമി ന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഏല്പിച്ചിരുന്നു. എ ഡി ജി പി മനോജ് എബ്രഹാമും ഐ ജി പി വിജയനും ഇന്ന് സെക്രട്ടറിയേറ്റിലെത്തി പരിശോധിക്കും.
സ്വര്‍ണക്കടത്ത് കേസടക്കമുളള വിവാദവിഷയങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകളുണ്ടെന്ന് കരുതുന്ന സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ ഇന്നലെ വൈകിട്ടാണ് തീപിടിത്തമുണ്ടായത്. ഇതില്‍ നിര്‍ണായകമായ നിരവധി ഫയലുകള്‍ കത്തിച്ചാമ്ബലായി എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രധാന ഫയലുകള്‍ ഒന്നും നശിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ ഗസ്റ്റ്ഹൗസുകളിലെ ബുക്കിംഗുമായി ബന്ധപ്പെട്ട ഫയലുകള്‍ മാത്രമാണ് നശിച്ചതെന്നുമാണ് അധികൃതര്‍ പറയുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഫലയുകള്‍ എല്ലാം സുരക്ഷിതാമാണെന്നും അധികൃതര്‍ അറിയിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തെളിവുകള്‍ നശിപ്പിക്കാന്‍ ഫയലുകള്‍ക്ക് തീയിട്ടതാണെന്നാണ് പ്രതിപക്ഷവും ബി ജെ പിയും ആരോപിക്കുന്നത്.
അതേസമയം, തീപിടിത്തം ഉണ്ടായതിന് പിന്നാലെ ബി ജെ പി നേതാക്കളും പ്രവര്‍ത്തകരും സെക്രട്ടേറിയറ്റില്‍ പ്രവേശിച്ചതില്‍ പൊലീസിന് വീഴ്ച പറ്റിയതായി സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !