മെസി ബാഴ്സ വിടുന്നു; 2021 വരെയുള്ള കരാര്‍ റദ്ദാക്കണം; ഔദ്യോ​ഗികമായി കത്ത് നല്‍കി

0


ഒടുവില്‍ ആശങ്കയ്ക്ക് വിരാമം. താന്‍ ബാഴ്സയുമായുള്ള കരാര്‍ അവസാനിപ്പിക്കുന്നുവെന്നറിയിച്ച്‌ സൂപ്പര്‍ താരം മെസി ക്ലബ് അധികൃതര്‍ക്ക് കത്ത് നല്‍കി. 2021 വരെയുള്ള കരാര്‍ റദ്ദാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു

കരാറില്‍ ഏതുനിമിഷവും ക്ലബ്​ വിടാന്‍ വ്യവസ്​ഥയുണ്ടെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ കത്ത്​. ചാമ്ബ്യന്‍സ്​ ലീഗ്​ ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിച്ചിനോട്​ ടീം 8-2ന്​ തോറ്റിരുന്നു. ഇതിനു പിന്നാലെയാണ്​ രാജി സന്നദ്ധത അറിയിച്ച്‌​ മെസ്സി രംഗത്തെത്തിയത്​.

​ബാഴ്‌സ വിടുന്ന മെസി ഏത് ക്ലബിലേയ്ക്ക് ചേക്കേറുമെന്ന് ഔദ്യോഗികമായി അറിവില്ല. എങ്കിലും മുന്‍ ബാഴ്‌സ പരിശീലകന്‍ പെപ്പ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന സിറ്റിയിലേയ്ക്കാണ് മെസിയുടെ കൂടുമാറ്റം എന്ന അഭ്യൂഹം ശക്തമാണ്.
എന്നാല്‍, ബാഴ്‌സ മെസിയുടെ ആവശ്യം പരിഗണിക്കുമോ എന്ന കാര്യം സംശയമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സീസണില്‍ മെസിക്ക് ക്ലബ് വിടാമെന്ന നിബന്ധനയുള്ള കരാര്‍ ഇക്കഴിഞ്ഞ ജൂണില്‍ അവസാനിച്ചുവെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെയെങ്കിലും വലിയ നിയമപ്രശ്‌നത്തിനാണ് ഇത് വഴിവയ്ക്കുക.

കനത്ത തോല്‍വിയും കിരീടവരള്‍ച്ചയും മാത്രമായിരുന്നില്ല ഈ സീസണില്‍ ബാഴ്‌സയില്‍ മെസിയുടെ പ്രശ്‌നങ്ങള്‍. മുന്‍ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ എറിക് അബിദാലുമായി അത്ര സ്വരച്ചേര്‍ച്ചയിലായിരുന്നില്ല മെസി. പോരാത്തിന് അത്‌ലറ്റിക്കോയില്‍ നിന്ന് വന്‍ തുകയ്ക്ക് ബാഴ്‌സയിലെത്തിയ ഫ്രഞ്ച് താരം അന്റോണിയോ ഗ്രീസ്മനുമായും അത്ര നല്ല ബന്ധമായിരുന്നില്ല മെസിക്കുണ്ടായിരുന്നത്. ഇതൊക്കെയാണ് ബാഴ്‌സയുടെ മോശപ്പെട്ട പ്രകടനത്തില്‍ നിഴലിട്ടതെന്ന് പരക്കേ ആക്ഷേപമുണ്ട്.

2001ല്‍ ബാഴ്‌സയുടെ യൂത്ത് ക്ലബില്‍ കളിച്ചുതുടങ്ങിയതാണ് മെസി. 2003ല്‍ സി ടീമിലും 2004 മുതല്‍ 2005 വരെ ബി ടീമിലും കളിച്ചു. 2004ലാണ് ഒന്നാം നിര ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടൊരു തിരിഞ്ഞുനോട്ടമുണ്ടായിട്ടില്ല. 485 കളികളില്‍ നിന്ന് 444 ഗോളുകള്‍. ഇതിനിടെ ആറ് ബാലണ്‍ദ്യോറും ആറ് യൂറോപ്പ്യന്‍ ഗോള്‍ഡന്‍ ഷൂസും. പത്ത് ലാലീഗയും നാല് ചാമ്ബ്യന്‍സ് ലീഗും ആറ് കോപ്പ ഡെല്‍ റെയും ഉള്‍പ്പടെ മുപ്പത്തിമൂന്ന് കിരീടങ്ങളാണ് ബാഴ്‌സയുടെ അലമാരയിലെത്തിച്ചത്. 

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !