സെക്രട്ടേറിയറ്റിലെ തീപിടുത്തം; തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമെന്ന് രമേശ് ചെന്നിത്തല

0

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തം തെളിവുകള്‍ നശിപ്പിക്കാനുള്ള ഗൂഢലോചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വൈകിട്ട് അഞ്ച് മണിയോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപമുള്ള പ്രോട്ടോകോള്‍ ഓഫീസില്‍ നിന്നും പുകയുയരുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഫയര്‍ ഫോഴ്സെത്തി തീയണച്ചു. നിരവധി ഫയലുകള്‍ കത്തി നശിച്ചെന്നാണ് വിവരം. കമ്ബ്യൂട്ടറില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാണമെന്നാണ് ഔദ്യോഗക വിശദീകരണം.

സുപ്രധാന രേഖകള്‍ സൂക്ഷിക്കുന്ന പ്രോട്ടോകോള്‍ ഓഫീസില്‍ തീപിടിത്തമുണ്ടായതില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എല്ലാ തെളിവുകളും നശിപ്പിച്ച്‌ സ്വര്‍ണക്കടത്തിലെ പ്രതികളെ രക്ഷിക്കാന്‍ കേരള മുഖ്യമന്ത്രി ശ്രമിക്കുകയാണ്. നാണംകെട്ട നടപടിയാണ് നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. സംഭവത്തെ കുറിച്ച്‌ അന്വേഷണം വേണം. വിദേശയാത്രകള്‍ സംബന്ധിച്ച രേഖകള്‍ പ്രോട്ടോകോള്‍ ഓഫീസിലാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. സ്വര്‍ണക്കടത്ത് അന്വേഷണം അട്ടിമറിക്കാനാണ് ശ്രമമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തീപിടുത്തത്തില്‍ കുറച്ച്‌ ഫയലുകള്‍ കത്തി നശിച്ചു. അഗ്നിശമന സേന എത്തി തീ അണച്ചു. സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദ വിഷയങ്ങളുടമായി ബന്ധപ്പെട്ട നിര്‍ണായ രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന പ്രോട്ടോക്കോള്‍ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. കമ്ബ്യൂട്ടറില്‍ നിന്ന് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ജീവനക്കാര്‍ പറയുന്നു. അപകടത്തില്‍ ആളപായമില്ല.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !