ഇ-സഞ്ജീവനിയില്‍ സ്‌പെഷ്യാലിറ്റി സേവനങ്ങളും ലഭിക്കും

0

വീട്ടിലിരുന്ന് ഡോക്ടറെ കാണാന്‍ കഴിയുന്ന ടെലി മെഡിസിന്‍ കണ്‍സള്‍ട്ടേഷന്‍ ഇ - സഞ്ജീവനി പദ്ധതിയില്‍ ജനറല്‍ ഒ.പിയ്ക്ക് പുറമേ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ കൂടി സൗജന്യമായി ലഭിക്കും. എല്ലാ ദിവസവും രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ ലഭിക്കുന്ന ജനറല്‍ ഒ.പി കണ്‍സള്‍ട്ടേഷന് പുറമേയാണ് സേവനം. പ്രമേഹ രോഗികള്‍ക്ക് തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്‌സിന്റെ നേതൃത്വത്തില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ വൈകീട്ട് നാല് വരെ പ്രത്യേകം ക്ലിനിക്കുകള്‍ നടത്തും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക മാനസികാരോഗ്യ ക്ലിനിക്കുകള്‍ കോഴിക്കോട് ഇംഹാന്‍സുമായി ചേര്‍ന്ന് നടത്തും. കുട്ടികള്‍ക്ക് എല്ലാ ചൊവ്വാഴ്ചയും രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെയും മുതിര്‍ന്നവര്‍ക്ക് എല്ലാ ബുധനാഴ്ചകളിലും രാവിലെ 10 മുതല്‍ ഉച്ചക്ക് 12 വരെയുമായിരിക്കും.

മലപ്പുറം ജില്ലയിലെ സൈക്യാട്രിസ്റ്റുമാര്‍ നേതൃത്വം നല്‍കുന്ന മാനസികാരോഗ്യ ക്ലിനിക്കുകളുടെ സേവനം ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് ഒന്ന് വരെ ഇ-സഞ്ജീവനിയിലൂടെ ലഭിക്കും. തലശ്ശേരി മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ മുഖേന എല്ലാ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഉച്ചയ്ക്ക് മൂന്ന് മുതല്‍ നാല് വരെ അര്‍ബുദ ചികിത്സാ ക്ലിനിക്കുകളുടെ സേവനവും ലഭിക്കും. കൊച്ചിന്‍ ക്യാന്‍സര്‍ സെന്ററിന്റെ സേവനം തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒന്‍പതിനും ഉച്ചയ്ക്ക് 12നും ഇടയില്‍ ലഭിക്കും. തിരുവനന്തപുരം റീജിയനല്‍ ക്യാന്‍സര്‍ സെന്ററിന്റെ സേവനം ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ മൂന്ന് വരെയും ലഭിക്കുന്നതായിരിക്കും

കോഴിക്കോട് ജില്ലയില്‍ നിന്നുമുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സേവനങ്ങളും ഇ-സഞ്ജീവനി മുഖേന നല്‍കുന്നുണ്ട്. ത്വക് രോഗ വിഭാഗം തിങ്കള്‍, ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയും ശിശുരോഗ വിഭാഗം ബുധന്‍, വ്യാഴം, വെള്ളി, ശനി രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയും നടത്തും. ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗം വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെയും സൈക്ക്യാട്രി ക്ലിനിക്കുകള്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെയുമാണ് ലഭ്യമാകുക. ഹൃദ്രോഗ ചികിത്സ വിഭാഗം എല്ലാ വെള്ളിയാഴ്ച്ചകളിലും രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയും ജനറല്‍ മെഡിസിന്‍ ക്ലിനിക്കുകള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയും ലഭ്യമാകും.
തികച്ചും സൗജന്യമായ ഇ-സഞ്ജീവനി സേവനങ്ങള്‍ ജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുക വഴി കോവിഡ് കാലത്തെ യാത്രകള്‍ ഒഴിവാക്കാനും ആശുപത്രിയില്‍ പോകാതെ ചികിത്സ തേടാനും സാധിക്കും. ക്വാറന്റൈയിനില്‍ കഴിയുന്നവര്‍ക്കും ഇതു ഉപകാരപ്രദമാണ്. ഇന്റര്‍നെറ്റ് കണക്ഷനോടു കൂടിയ സ്മാര്‍ട്ട് ഫോണോ, കമ്പ്യൂട്ടറോ, ലാപ്ടോപ്പോ ഉപയോഗിച്ച് ഇ-സഞ്ജീവനി സേവനം ആര്‍ക്കും ഉപയോഗപ്പെടുത്താം. esanjeevaniopd.in/kerala എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറോട് നേരിട്ട് സംസാരിക്കാനാവും. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടന്‍ തന്നെ ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. കൂടുതല്‍ വിവരങ്ങള്‍ക്ക് ദിശയുടെ 1056 എന്ന നമ്പറുമായി ബന്ധപ്പെടണം.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !