കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി ഒരു കിലോ 850 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. റിയാദിൽ നിന്നെത്തിയ കോഴിക്കോട് കൊടുവള്ളി സ്വദേശി ഷാരീഖ് ടിപി എന്നയാളിൽ നിന്നായി ഒരു കിലോ 700 ഗ്രാം സ്വർണമാണ് പിടികൂടിയത്. എമർജൻസി ലാംപിലെ ബാറ്ററിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണക്കട്ടകൾ. 81 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണിത്
ദുബൈയിൽ നിന്നെത്തിയ മറ്റൊരു യാത്രക്കാരനിൽ നിന്നും 150 ഗ്രാം സ്വർണമാണ് പിടികൂടിയത്. കാസർകോട് ബണ്ടിച്ചാൽ സ്വദേശി ഇസ്മായിലാണ് പിടിയിലായത്. 38,000 രൂപയുടെ വിദേശനിർമിത സിഗരറ്റും ഇയാളിൽ നിന്ന് പിടികൂടി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !