ജില്ലയില്‍ ഇന്ന് 201 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു 151 പേര്‍ക്ക് രോഗമുക്തി

0
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 167 പേര്‍ക്ക് വൈറസ്ബാധ
ഉറവിടമറിയാതെ രോഗബാധിതരായവര്‍ 15 പേര്‍
രോഗബാധ സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ ആറ് പേര്‍
രോഗബാധിതരായി ചികിത്സയില്‍ 2,063 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 42,284 പേര്‍

ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 09) 201 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 167 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 15 പേര്‍ക്ക് ഉറവിടമറിയാതെയാണ് കോവിഡ് 19 ബാധിച്ചത്. വൈറസ് ബാധയുണ്ടായവരില്‍ ആറ് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന ഏഴ് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

അതേസമയം ജില്ലയില്‍ ഇന്ന് 151 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി. ഇതുവരെ 9,104 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

ആലിപ്പറമ്പ് - 01, ആലങ്കോട് - 07, എ.ആര്‍. നഗര്‍ - 03, അരീക്കോട് - 07, ചേലേമ്പ്ര - 01, എടരിക്കോട് - 01, എടവണ്ണ - 05, എടയൂര്‍ - 03, കണ്ണമംഗലം - 01, കരുവാരകുണ്ട് - 02, കോഡൂര്‍ - 04, കൊണ്ടോട്ടി - 01, കൂട്ടിലങ്ങാടി - 01, കോട്ടക്കല്‍ - 01, കുറുവ - 02, കുറ്റിപ്പുറം - 01, മക്കരപ്പറമ്പ് - 01, മലപ്പുറം - 05, മങ്കട - 01, മഞ്ചേരി - 04, മംഗലം - 02, മാറഞ്ചേരി - 03, മേലാറ്റുര്‍ - 01, മുന്നിയൂര്‍ - 08, നന്നമ്പ്ര - 01, നന്നംമുക്ക് - 01, നെടുവ - 02, ഊരകം - 01, പാണ്ടിക്കാട് - 05, പരപ്പനങ്ങാടി - 19, പറപ്പൂര്‍ - 10, പെരിന്തല്‍മണ്ണ - 01, പെരുമ്പടപ്പ് - 01, പൊന്നാനി - 15, പോത്തുകല്ല് - 01, പുളിക്കല്‍ - 01, തവനൂര്‍ - 02, താനാളൂര്‍ - 01, താനൂര്‍ - 03, താഴേക്കോട് - 04, തേഞ്ഞിപ്പലം - 01, തെന്നല - 01, തിരുനാവായ - 01, തിരൂരങ്ങാടി - 05, തൃക്കലങ്ങോട് - 01, തൃപ്രങ്ങോട് - 01, തുവൂര്‍ - 01, തിരുര്‍ - 02, ഊര്‍ങ്ങാട്ടിരി - 01, വളാഞ്ചേരി - 04, വള്ളിക്കുന്ന് - 06, വട്ടംകുളം - 03, വേങ്ങര - 04, സ്ഥലം ലഭ്യമല്ലാത്തവര്‍ - 03.

രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍

മലപ്പുറം - 02, അരീക്കോട് - 01, എടയൂര്‍ - 01, വളാഞ്ചേരി - 01 തേഞ്ഞിപ്പലം - 01.

ഉറവിടം ലഭ്യമല്ലാതെ രോഗബാധിതരായവര്‍

പൊന്മള - 01, വട്ടംകുളം - 01, വേങ്ങര - 01, ആനക്കയം - 01, തൃക്കലങ്ങോട് - 01, മങ്കട - 01, പരപ്പനങ്ങാടി - 01, പൊന്നാനി - 02, മംഗലം - 01, എടവണ്ണ - 01, താനൂര്‍ - 02, മുന്നിയൂര്‍ - 01, തൃപ്രങ്ങോട് - 01.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

തിരൂരങ്ങാടി - 05, പരപ്പനങ്ങാടി - 01.

ഇതര രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

മലപ്പുറം - 02, ആലിപ്പറമ്പ് - 01, ആനക്കയം - 01, പരപ്പനങ്ങാടി - 01, പൊന്നാനി - 01, കാളികാവ് - 01.

42,284 പേര്‍ നിരീക്ഷണത്തില്‍
42,284 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 2,063 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 354 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 1,300 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 1,28,721 സാമ്പിളുകളാണ് ജില്ലയില്‍ നിന്ന് പരിശോധനക്കയച്ചത്. ഇതില്‍ 1,350 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങള്‍ ലഭിക്കാനുണ്ട്.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !