കോവിഡിനെതിരെയുള്ള പോരാട്ടത്തിലാണ് ലോകത്താകമാനമുള്ള ജനങ്ങള്‍. ഇതിനായി സാമൂഹിക അകലം പാലിച്ചും മാസ്‌ക് ഉപയോഗിച്ചും കൈകള്‍ സോപ്പിട്ട് കഴുകയും ആളുകള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇത്തരം ഒരു സാഹചര്യത്തില്‍ മനുഷ്യരെ അതേപോലെ അനുകരിക്കുന്ന ഒരു ഒറാങ്കുട്ടാന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത്.
സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുന്ന ഒരു ഒറാങ്കുട്ടനെയാണ് വീഡിയോയില്‍ കാണുന്നത്. 'നേച്ചര്‍ ഈസ് ലിറ്റ്' എന്ന ട്വിറ്റര്‍ പേജിലാണ് 23 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ പ്രചരിക്കുന്നത്. സാന്ദ്ര എന്ന ഒറാങ്കുട്ടാനാണ് മനുഷ്യരെ പോലെ തന്നെ സോപ്പ് ലായനി ഉപയോഗിച്ച് സമീപത്തുള്ള മരത്തിന്റെ തടിയും പരിസരവും കൈയുമൊക്കെ കഴുകി വൃത്തിയാക്കുന്നത്.
മൃഗശാലയിലെ ജീവനക്കാര്‍ ചെയ്യുന്നത് കണ്ടാണ് സാന്ദ്രയുടെ ഈ പ്രവര്‍ത്തി. കൊറോണ കാലത്തെ ഏറ്റവും മികച്ച വീഡിയോ ആണിതെന്നാണ് പലരുടെയും അഭിപ്രായം.
Sandra the orangutan caught cleaning her enclosure and washing her hands after observing the zookeepers doing the same thing pic.twitter.com/1cetILXXUY
— Nature is Lit🔥 (@NaturelsLit) September 7, 2020
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !