തിരുവനന്തപുരം: കോവിഡ് മഹാമാരിയെ തുടര്‍ന്ന് അടച്ചുപൂട്ടിയ സംസ്ഥാനത്തെ ഡ്രെെവിങ് സ്‌കൂളുകള്‍ തിങ്കളാഴ്‌ച മുതല്‍ തുറക്കും. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഡ്രെെവിങ് സ്‌കൂളുകള്‍ പ്രവര്‍ത്തനം ആരംഭിക്കുക.
ഡ്രെെവിങ് സ്‌കൂളുകള്‍ തുറക്കുന്നതിനു കേന്ദ്രാനുമതി ലഭിച്ചതായി ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. ഒരു വാഹനത്തില്‍ രണ്ടുപേര്‍ മാത്രമേ പാടുള്ളൂ. കോവിഡ് മാര്‍ഗനിര്‍ദേശം പാലിച്ചായിരിക്കും ഡ്രെെവിങ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുകയെന്ന് ഗതാഗതമന്ത്രി പറഞ്ഞു.
കണ്ടെയ്‌ന്‍മെന്റ് സോണുകളില്‍ ഡ്രൈവിങ് സ്‌കൂള്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. തുറന്നുപ്രവര്‍ത്തിക്കുന്നതിനു മുന്‍പ് വാഹനങ്ങളും സ്ഥാപനങ്ങളും അണുവിമുക്തമാക്കണം. പരിശീലനം നേടുന്നയാളും പരിശീലകനും മാത്രമെ വാഹനത്തില്‍ പാടുള്ളൂ.
കഴിഞ്ഞ ആറ് മാസത്തോളമായി സംസ്ഥാനത്തെ ഡ്രെെവിങ് സ്‌കൂളുകള്‍ അടഞ്ഞുകിടക്കുകയാണ്. ഡ്രെെവിങ് സ്‌കൂളുകള്‍ തുറക്കാന്‍ അനുമതി നല്‍കാത്തതിനെതിരെയ ഡ്രെെവിങ് സ്‌കൂള്‍ അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !