പോര്‍ച്ചുഗല്‍ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രാജ്യാന്തര ജഴ്സിയില്‍ 100 ഗോളുകളെന്ന സുവര്‍ണനേട്ടം സ്വന്തമാക്കിയിരിക്കുന്നു. രാജ്യത്തിനായി 100 ഗോളുകള്‍ നേടുന്ന ലോകത്തെ രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ് റൊണാള്‍ഡോ.ചൊവ്വാഴ്ച നടന്ന സ്വീഡനെതിരായ യുവേഫ നേഷന്‍സ് ലീഗ് മത്സരത്തിലാണ് പോര്‍ച്ചുഗലിനു വേണ്ടി റോണോ തന്റെ നൂറാമത് അന്താരാഷ്ട്ര ഗോള്‍ പൂര്‍ത്തിയാക്കിയത്.
ഇറാന് വേണ്ടി 109 തവണ ഗോള്‍ നേടിയ അലി ഡെയ്ക്ക് ശേഷം ഇതാദ്യമായാണ് ഒരു ഫുട്ബോള്‍ താരം അന്താരാഷ്ട്ര മത്സരങ്ങളില്‍ 100 ഗോള്‍ തികയക്കുന്നത്. 35 കാരനായ യുവന്റസ് ഫോര്‍വേഡ് തന്റെ രാജ്യത്തിനായി 100 ഗോളുകള്‍ നേടുന്ന ആദ്യ യൂറോപ്യനെന്ന നേട്ടവും സ്വന്തമാക്കി. ഈ നാഴികക്കല്ലിലെത്താന്‍ അദ്ദേഹത്തിന് 165 മത്സരങ്ങളാണ് വേണ്ടി വന്നത്.
#CR100
— Cristiano Ronaldo News (@CRonaldoNews) September 8, 2020
CR7 hits 100 goals for Portugal in all competitions.
pic.twitter.com/zcQ6XPN3EC
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !