ആതവനാട് : മരം വെട്ടുന്നതിനിടെയുണ്ടായ അപകടത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം. ആതവനാട് കാവുങ്ങൽ നൂറാംപറമ്പിൽ വേലായുധൻ (60) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ പത്തോടെയുണ്ടായ അപകടം. മരത്തിൽ നിന്നും വീണ ഇദ്ദേഹം അരയിൽ കെട്ടിയ കയറിൽ തൂങ്ങി നിൾക്കുകയായിരുന്നു.
തിരൂരിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘമാണ് ഇദ്ദേഹത്തെ താഴെ ഇറക്കിയത്. ഉടൻ തന്നെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോവിഡ് പരിശോധനക്കും പോസ്റ്റ് മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ട് കൊടുക്കും.
ഭാര്യ : കാർത്യയനി. മക്കളില്ല.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !