അബൂദബി: നാട്ടിലേക്ക് തിരിക്കുന്നവര്‍ക്ക് 150 ദിര്‍ഹമിന് കോവിഡ് പരിശോധനയുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്.എന്‍.എം.സി ഹെല്‍ത്ത്കെയറുമായി സഹകരിച്ച് അബൂദബി, ദുബൈ, ഷാര്‍ജ, അജ്മാന്, റാസല്‍ ഖൈമ എമിറേറ്റുകളിലാണ് സേവനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.അബൂദബിയില്‍ 12 കേന്ദ്രങ്ങളും ദുബൈയില്‍ നാല് കേന്ദ്രങ്ങളും ഷാര്‍ജയില്‍ എട്ടിടത്തും പരിശോധന സൗകര്യമുണ്ട്. അജ്മാന്, റാസല്‍ ഖൈമ എന്നിവിടങ്ങളില്‍ രണ്ട് കേന്ദ്രങ്ങളാണുള്ളത്. എന്‍.എം.സി മെഡിക്കല്‍ സെന്‍ററുകളിലാണ് പരിശോധന സൗകര്യം.
190 ദിര്‍ഹം മുടക്കിയാല്‍ വീട്ടിലെത്തി പരിശോധന നടത്തും. എന്നാല്‍, അബൂദബിയില്‍ ഹോം സര്‍വിസ് ലഭ്യമല്ല. 600555669 എന്ന നമ്ബറില്‍ വിളിച്ച് ബുക്ക് ചെയ്യാം. ആര്‍.ടി പി.സി.ആര്‍ പരിശോധനയാണ് നടത്തുന്നത്. ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളിലേക്കൊഴികെ കോവിഡ് പരിശോധന നിര്‍ബന്ധമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.
തമിഴ്നാട്, പശ്ചിമ ബംഗാള്‍ യാത്രക്കാര്‍ക്കാണ് പരിശോധന നിര്‍ബന്ധമാക്കിയിരിക്കുന്നത്. എന്നാല്‍, നാട്ടിലെത്തി ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്‍റീന്‍ ഒഴിവാക്കുന്നതിന് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ഇത്തരം യാത്രക്കാര്‍ക്കാണ് പ്രധാനമായും ഈ സൗകര്യം ഉപയോഗപ്പെടുക. അതേസമയം, യു.എ.ഇയിലെ ചില വിമാനത്താവളങ്ങളില്‍നിന്ന് ചില എയര്‍ലൈന്‍ കമ്ബനികള്‍ കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിര്‍ദേശിക്കുന്നുണ്ട്.അതിനാല്‍, യാത്രക്ക് മുമ്ബ് ട്രാവല്‍ ഏജന്‍സികളിലോ എയര്‍ലൈന്‍ കമ്ബനികളിലോ എയര്‍പോര്‍ട്ട് അതോറിറ്റികളിലോ വിളിച്ച് വിവരം അന്വേഷിക്കണം.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !