രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക്; രാജ്യത്ത് ആകെ മരണം 70,626

0

അഞ്ച് സംസ്ഥാനങ്ങളില്‍ അതിവേഗത്തില്‍ രോഗം പടരുന്നു

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് എത്തുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 90,633 പേര്‍ക്കാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ രോഗബാധിതര്‍ 41.13 ലക്ഷമായി. ബ്രസീലില്‍ 41.23 ലക്ഷം പേരാണ് രോഗബാധിതര്‍. ബ്രസീലില്‍ 1.26 ലക്ഷം പേരാണ് ഇതുവരെ മരിച്ചത്. 64.31 ലക്ഷം രോഗികളുളള അമേരിക്കയാണ് ഒന്നാമത്. 1.92 ലക്ഷം പേരാണ് അമേരിക്കയില്‍ മരിച്ചത്.

ഇന്ത്യയില്‍ ഇതുവരെ 31.80 ലക്ഷം പേര്‍ രോഗമുക്തി നേടി. ഇന്നലെ 1,065 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 70,626 ആയി ഉയര്‍ന്നു. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 8.62 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. പ്രതിദിന രോഗബാധയിലും മരണനിരക്കിലും ലോകത്ത് ഇന്ത്യയാണ് ശനിയാഴ്ചയും മുന്നില്‍. ഇന്നലെ മാത്രം 70,000ത്തിലേറെ പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെയുളളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗമുക്തി നിരക്കാണിത്. രോഗികള്‍ കൂടുതലുളള സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് രോഗമുക്തി നേടുന്നവരുടെ എണ്ണവും കൂടുതല്‍.

ലോകത്ത് ഇതുവരെ 2.70 കോടി ജനങ്ങള്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 1.91 കോടി പേര്‍ രോഗമുക്തി നേടി. 8.83 ലക്ഷം ആളുകള്‍ മരിച്ചു. നിലവില്‍ 70.15 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ വിവിധ രാജ്യങ്ങളിലായി 2.69 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 4,822 പേര്‍ മരിച്ചു. അമേരിക്ക, ബ്രസീല്‍, ഇന്ത്യ എന്നി രാജ്യങ്ങള്‍ കഴിഞ്ഞാല്‍ റഷ്യ (10.20 ലക്ഷം), പെറു (6.83 ലക്ഷം), കൊളംബിയ (6.58 ലക്ഷം), സൗത്ത് ആഫ്രിക്ക (6.36 ലക്ഷം) എന്നി രാജ്യങ്ങളിലാണ് രോഗബാധിതര്‍ കൂടുതല്‍.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !