സ്വര്‍ണക്കടത്ത് സംഘം ഡിആര്‍ഐ ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപമാണ് സംഭവം. രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു.
ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം നടന്നത്. സ്വര്‍ണം കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. ബുള്ളറ്റിലും ഇന്നോവയിലുമായി ഉദ്യോഗസ്ഥര്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ വാഹനത്തെ പിന്തുടര്‍ന്നു. സ്വര്‍ണക്കടത്ത് സംഘത്തെ മറികടന്ന ഉദ്യോഗസ്ഥര്‍ ബുള്ളറ്റ് കുറുകെ വച്ചു. ഇതിനിടെയാണ് അപകടം നടന്നത്. കള്ളക്കടത്ത് സംഘത്തിന്റെ വാഹനം ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് സമീപത്തുള്ള ചതുപ്പില്‍ വീണു.
സ്വര്‍ണക്കടത്ത് സംഘത്തിലെ ഒരാളെ ഡിആര്‍ഐ പിടികൂടിയിട്ടുണ്ട്. ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !