ഐ.പി.എല്‍ 13-ാം സീസണിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 19ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗസ് നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30ന് അബുദാബിയിലാണ് മത്സരം. നവംബര്‍ 10നാണ് ഫൈനല്‍.
ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റാണ് ഇത്തവണത്തേത്. ഗ്രൂപ്പ് ഘട്ടത്തില്‍ 46 ദിവസങ്ങളിലായി 56 മത്സരങ്ങളാണുള്ളത്. ദുബായില്‍ 24 മത്സരങ്ങളും അബുദാബിയില്‍ 20 മത്സരങ്ങളും ഷാര്‍ജയില്‍ 12 മത്സരങ്ങളും നടക്കും. 10 ദിവസങ്ങളില്‍ രണ്ടുവീതം മത്സരങ്ങള്‍ നടക്കും.
ആദ്യ മത്സരം ഇന്ത്യന്‍ സമയം വൈകിട്ട് 3.30നും രണ്ടാം മത്സരം രാത്രി 7.30നും തുടങ്ങും. ഒരു മത്സരമുള്ള ദിവസങ്ങളില്‍ എല്ലാം 7.30ന്. പ്ലേഓഫ് മുതലുള്ള മത്സരക്രമം പിന്നീട് പ്രഖ്യാപിക്കും.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|






വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !