ഹിമായ ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം പി കെ കുഞ്ഞാലികുട്ടി എം പി നിര്‍വഹിക്കും

0


ദുബായ്: കാസര്‍കോട് ജില്ലയില്‍ ആതുരസേവനത്തിന് ദുബായ് കെ.എം.സി.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ഹിമായ കീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി എം പി നിര്‍വഹിക്കും. സെപ്റ്റംബര്‍ 9 ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് സിറ്റി ടവര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി. കോവിഡ് 19 മാനദണ്ഡം പാലിച്ചു കൊണ്ടാണ് പരിവാടി സംഘടിപ്പിക്കുന്നത് . സൂം ആപിലൂടെയാണ് കുഞ്ഞാലികുട്ടി എം പി ഹിമായ പദ്ധതി സമര്‍പ്പിക്കുന്നത് .പത്തുലക്ഷം രൂപയാണ് ഹിമായ പദ്ധതിയിലൂടെ ആദ്യഘട്ടം നല്‍കുന്നത്. മനുഷ്യ ജീവന് തന്നെ ഭീഷണിയാവുന്ന ഹൃദുരോഗം,വൃക്ക രോഗം ,ക്യാന്‍സര്‍ എന്നീ രോഗങ്ങള്‍ മൂലം പ്രയാസം നേരിടുന്നവരെ സഹായിക്കാന്‍ വേണ്ടി ദുബായ് കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി രൂപം നല്‍കിയ ‘ഹിമായ’ എന്ന ആതുരസേവന സമാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രസ്തുത സഹായം.പദ്ധതിയുടെ ആദ്യ ഗഡുവായി 100 പേര്‍ക്കാണ് സഹായം നല്‍കുന്നത്. പതിനായിരം രൂപവീതമാണ് ചികിത്സാ ചിലവിനായ് കമ്മിറ്റി നല്‍കുന്നത്.
മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത് .
ജില്ലയിലെ വിവിധ പഞ്ചായത്ത് മുനിസിപ്പല്‍ മണ്ഡലം കമ്മിറ്റികള്‍ ശുപാര്‍ശ ചെയ്ത കാസര്‍കോട് ജില്ലയിലെ ഹൃദുരോഗം,വൃക്ക രോഗം ,ക്യാന്‍സര്‍ എന്നീ രോഗങ്ങള്‍ കൊണ്ട് പ്രയാസപ്പെടുന്നവര്‍ക്കാണ് ഹിമായ പദ്ധതിയുടെ ഗുണം ലഭിക്കുക.

ലോകം ആരോഗ്യരംഗത്ത് വലിയ പ്രതിസന്ധികള്‍ നേരിടുകയാണ്. സാംക്രമിക രോഗങ്ങളില്‍ ലോകം വിറച്ചു നില്‍ക്കുമ്പോള്‍ ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് മുഖ്യപ്രാധാന്യം നല്‍കേണ്ടതെന്നത് കൊണ്ട് ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ആതുര സേവനത്തിന് വേണ്ടി നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പില്‍ വരുത്തുകയാണ്. കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്നവരെ കണ്ടെത്തി നാട്ടിലും പ്രവാസലോകത്തും വേണ്ടുന്ന സഹായങ്ങള്‍ നല്‍കിയും ‘സഹാറ-2020’ പദ്ധതിയിലൂടെയും കുറേയേറെ പേര്‍ക്ക് സഹായം നല്‍കിയിട്ടുണ്ട് . ചടങ്ങില്‍ ആറ് മാസത്തോളമായി കൊറോണ മഹാമാരിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന മലയാള മണ്ണില്‍ ത്യാഗോജ്വലമായ സേവനം കൊണ്ട് വിപ്ലവം സൃഷ്ടിച്ച കാസര്‍കോട് ജില്ലയിലെ യുവ നേതാവും മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റുമായ അഷ്റഫ് എടനീരിനെയും, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈറ്റ് ഗാര്‍ഡ് വൈസ് ക്യാപ്റ്റന്‍ കെ കെ ബദ്റുദ്ദിനെയും ദുബായ് കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി ‘കംബാറ്റിംഗ് കോവിഡ്-19 സര്‍വീസ് സ്റ്റാര്‍ അവാര്‍ഡ്’ നല്‍കി ആദരിക്കും എന്ന് ദുബായ് കെ എം സി സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി ജനഃസെക്രട്ടറി സലാം കന്യാപാടി,ട്രഷറര്‍ ടി ആര്‍ ഹനീഫ് മേല്‍പറമ്പ് ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ എന്നിവര്‍ അറിയിച്ചു.

ദുബായ് കെ എം സീ സീ കാസര്‍കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ ഓണ്‍ലൈന്‍ യോഗത്തില്‍ 
ജില്ലാ ആക്ടിംഗ് പ്രസിഡന്റ് റാഫി പള്ളിപ്പുറത്തിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറര്‍ ഹനീഫ് ടീ ആര്‍ മേല്‍പറമ്പ്, ജില്ലാ ഭാരവാഹികളായ അഡ്വ.ഇബ്രാഹിം ഖലീല്‍, മഹമൂദ് ഹാജി പൈവളിക, സീ എച് നൂറുദീന്‍, റഷീദ് ഹാജി കല്ലിങ്കാല്‍, സലിം ചേരങ്കൈ, യൂസഫ് മുക്കൂട്, അഹമ്മദ് ഇ ബീ, ഫൈസല്‍ മുഹ്സിന്‍, ഹസൈനാര്‍ ബീജന്തടുക്ക, അബ്ദുല്‍ റഹ്മാന്‍ ബീച്ചാരക്കടവ്, അബ്ബാസ് കെ പീ കളനാട്, അഷ്റഫ് പാവൂര്‍, സലാം തട്ടാഞ്ചേരി, മുഹമ്മദ് കുഞ്ഞി എം സീ, ഹാഷിം പടിഞ്ഞാര്‍ , ശരീഫ് പൈക്ക തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്സല്‍ മെട്ടമ്മല്‍ നന്ദി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !