| പ്രതീകാത്മക ചിത്രം |
പൊന്നാനിയില്‍ നിന്നും താനൂരില്‍ നിന്നുമായി മല്‍സ്യബന്ധനത്തിന് പോയ മൂന്ന് ബോട്ടുകള്‍ അപകടത്തില്‍പ്പെട്ട് ഒന്‍പതുപേരെ കാണാതായി. നാലു പേരുമായി പോയ നൂറുല്‍ ഹുദ പൊന്നാനി നായര്‍തോട് ഭാഗത്തു വച്ചാണ് മറിഞ്ഞത്. മൂന്നുപേര്‍ നീന്തിക്കയറി. കാണാതായ പൊന്നാനി സ്വദേശി കബീറിനായി തിരച്ചില്‍ തുടരുകയാണ്. താനൂരില്‍ നിന്ന് പോയ ബോട്ടിലെ രണ്ടുപേരെയാണ് കാണാതായത്. മൂന്നുപേര്‍ നീന്തിക്കയറി.
പൊന്നാനിയില്‍ നിന്ന് ആറു പേരുമായി പോയ ബോട്ട് നടുക്കടലില്‍ കുടുങ്ങിക്കിടക്കുകയാണ്. ബോട്ടില്‍ വിള്ളലുണ്ടെന്നും കടല്‍ പ്രക്ഷുബ്ധമെന്ന് മത്സ്യത്തൊഴിലാളി നാസര്‍ പറഞ്ഞു. തൃശൂര്‍ നാട്ടിക ഭാഗത്താണ് ബോട്ട് ഇപ്പോഴുള്ളത്. ഇന്നലെ രാവിലെയാണ് ഇരുബോട്ടുകളും കടലില്‍ പോയത്.
സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ജാഗ്രത നിര്‍ദ്ദേശം. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം വടക്കോട്ട് നീങ്ങുന്നതിനാലാണ് വടക്കന്‍ കേരളത്തില്‍ കൂടുതലായി മഴയ്ക്ക് സാധ്യത. ഇന്നലെ രാവിലെ മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ സംസ്ഥാനത്ത് നിരവധി വീടുകള്‍ക്ക് കേടുപാടുണ്ടായി. തീരദേശത്ത് കടലാക്രമണവും കനത്ത കാറ്റും തുടരുകയാണ്. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !