മക്ക: ഘട്ടം ഘട്ടമായി ആഭ്യന്തര ഉംറ സർവ്വീസ് പരിമിതമായ തീർത്ഥാടകരുമായി ഉടൻ തുടങ്ങുമെന്ന് റിപ്പോർട്ട്.
ചില മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും ഉംറ സർവ്വീസ് അനുവദിക്കുക. സൗദി പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആഭ്യന്തര തീർത്ഥാടകർ ഉംറ നിർവ്വഹിക്കാനായി പോകുന്ന സമയത്ത് കൊറോണ നെഗറ്റീവ് ആണെന്നതിനുള്ള സർട്ടിഫിക്കറ്റ് കൂടി കരുതേണ്ടി വരും.
തീർത്ഥാടനത്തിന് തയ്യാറാകുന്നവർക്ക് പ്രത്യേക മൊബൈൽ ആപ്പ് വഴി പെർമിറ്റ് എടുക്കേണ്ടി വരും. തുടർന്ന് ഇതിൽ തന്നെ സമയ ക്രമീകരണവും ഓരോ തീർത്ഥാടകനും ലഭ്യമാകും. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമാവും.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള് തൊട്ടുതാഴെയുള്ള കമന്റ് ബോക്സില് പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്, വ്യക്തിഹത്യാ പരാമര്ശങ്ങള്, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള് എന്നിവ കേന്ദ്ര സര്ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !