കോ​വി​ഡ് കാ​ല​ത്തെ മി​ക​ച്ച 50 ചി​ന്ത​ക​രു​ടെ പ​ട്ടി​ക​യി​ല്‍ കെ.​കെ. ശൈ​ല​ജ ഒ​ന്നാ​മ​ത്

0


കോ​വി​ഡ് കാ​ല​ത്തെ ലോ​ക​ത്തെ മി​ക​ച്ച 50 ചി​ന്ത​ക​രു​ടെ പ​ട്ടി​ക​യി​ല്‍ ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ ഒ​ന്നാം സ്ഥാ​ന​ത്ത്. യു​കെ​യി​ലെ പ്രോ​സ്പെ​ക്‌ട് മാ​സി​ക ന​ട​ത്തി​യ വോ​ട്ടെ​ടു​പ്പി​ലാ​ണു കെ.​കെ. ശൈ​ല​ജ ഒ​ന്നാ​മ​തെ​ത്തി​യ​ത്.

ഇ​ന്ത്യ​യി​ല്‍ ആ​ദ്യം കോ​വി​ഡ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത സം​സ്ഥാ​ന​മാ​യ കേ​ര​ള​ത്തി​ല്‍ രോ​ഗ​വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​നും മ​ര​ണ​നി​ര​ക്കു കു​റ​ക്കാ​നും ക​ഴി​ഞ്ഞ​തു മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണെ​ന്ന് പ്രോ​സ്പെ​ക്‌ട് മാ​സി​ക പ​റ​യു​ന്നു. നി​പാ വൈ​റ​സ് പൊ​ട്ടി​പ്പു​റ​പ്പെ​ട്ട കാ​ല​ത്തു മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൈ​ക്കൊ​ണ്ട പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ത്തെ കു​റി​ച്ചും റി​പ്പോ​ര്‍​ട്ടി​ല്‍ പ​രാ​മ​ര്‍​ശി​ക്കു​ന്നു​ണ്ട്. ന്യൂ​സി​ല​ന്‍​ഡ് പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ത ആ​ര്‍​ഡേ​നാ​ണ് ചി​ന്ത​ക​രു​ടെ പ​ട്ടി​ക​യി​ല്‍ ശൈ​ല​ജ​ക്കു പി​ന്നി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള​ത്. രാ​ജ്യ​ത്തെ മു​ന്നോ​ട്ടു​ന​യി​ക്കു​ന്ന നേ​തൃ​പാ​ട​വ​മാ​ണ് ആ​ര്‍​ഡേ​നെ പ​ട്ടി​ക​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​ച്ച​ത്. 20,000 പേ​ര്‍ വോ​ട്ട് ചെ​യ്താ​ണു ലോ​ക​ത്തെ മി​ക​ച്ച 50 ചി​ന്ത​ക​രു​ടെ പ​ട്ടി​ക പ്രോ​സ്പെ​ക്‌ട് മാ​സി​ക ഒ​രു​ക്കി​യ​ത്.

ആ​ര്‍​കി​ടെ​ക്‌ട് മ​രി​യാ​ന ത​ബ​സും, ചി​ന്ത​ക​ന്‍ കോ​ണ​ല്‍ വെ​സ്റ്റ്, രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക ഇ​ലോ​ണ സാ​ബോ കാ​ര്‍​വാ​ല, ച​രി​ത്ര​കാ​രി ബ്രി​സ്റ്റോ​ള്‍ ഒ​ലി​വേ​റ്റ ഒ​റ്റ​ലേ, ഫി​ലി​പ്പ് വാ​ന്‍ പാ​രി​സ്, റൂ​ത്ത് വി​ല്‍​സ​ണ്‍ ഗി​ല്‍​മോ​റെ തു​ട​ങ്ങി​യ​വ​രാ​ണ് പ​ട്ടി​ക​യി​ല്‍ പി​ന്നീ​ടു​ള്ള സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​ത്.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !