കോഡൂർ: കോവിഡ് കാലത്തും ശ്രദ്ധേയമായി എസ് എസ് എഫ് കോഡൂർ സെക്ടർ സാഹിത്യോത്സവ്. ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ അൻപതു മത്സരങ്ങളിലായി പതിമൂന്ന് യൂണിറ്റുകളിൽ നിന്നുള്ള ഇരുനൂറ്റി അൻപതു പ്രതിഭകൾ തമ്മിൽ നടന്ന സർഗപോരാട്ടത്തിനൊടുവിൽ ചെമ്മങ്കടവ് യൂണിറ്റ് ജേതാക്കളായി. ഒറ്റത്തറ രണ്ടാം സ്ഥാനവും മങ്ങാട്ടുപുലം, വരിക്കോട് യൂണിറ്റുകൾ മൂന്നാം സ്ഥാനവും പങ്കിട്ടു.
സാഹിത്യോത്സവ് സമാപനസംഗമം കവിയും കഥാകൃത്തുമായ അഷ്‌റഫ് കാവിൽ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സ്റ്റേറ്റ് കാമ്പസ് സിൻഡിക്കേറ്റ് അംഗം റമീസ് കൊട്ടപ്പുറം പ്രമേയപ്രഭാഷണം നടത്തി. കോഡൂരിലെ സുന്നി സംഘടന നേതാക്കളും വിവിധ യുവ രാഷ്ട്രീയ സംഘടന പ്രതിനിധികളും പങ്കെടുത്തു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !