പെരിന്തൽമണ്ണ : മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനത്തിൽ പങ്കെടുക്കാൻ പറ്റിയില്ലെന്നു പറഞ്ഞു വാവിട്ട് കരഞ്ഞു സോഷ്യൽ മീഡിയയിൽ തരങ്കമായ പീലിമോൾ ഇന്ന് ശരിക്കും ഞെട്ടി. പീലിമോൾ മാത്രം അല്ല, ശരിക്കും പെരിന്തൽമണ്ണ, തിരൂർക്കാട് മുഴുവൻ ഞെട്ടി.അഞ്ചാം പിറന്നാളിന് കേക്ക് മുറിക്കാൻ തുടങ്ങുന്ന അതേ നേരത്തു തന്നെ, ഇതാ വരുന്നു കൊച്ചിയിൽ നിന്നും രണ്ട് പേർ. കയ്യിൽ ഒരു കിടിലൻ കേക്ക്, പുത്തനുടുപ്പും സമ്മാനങ്ങളും !! എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലാകാതെ പകച്ചു നിന്ന വീട്ടുകാർ കേക്കിൽ എഴുതിയ വാക്കുകൾ കണ്ട് ശരിക്കും ഞെട്ടി. "ഹാപ്പി ബർത്ത്ഡേയ് പീലിമോൾ , വിത്ത് ലവ് മമ്മൂട്ടി ".
തന്റെ ജന്മദിനത്തിൽ "കരഞ്ഞു വാശി പിടിച്ച " കുസൃതികുടുക്കയെ മലയാളത്തിന്റെ വല്യേട്ടൻ നെഞ്ചോടു ചേർക്കുന്ന രംഗങ്ങൾക്കാണ് എല്ലാവരും സാക്ഷി ആയത്. വീട്ടുകാർ തയ്യാറാക്കി വച്ച കേക്ക് പിതാവ് ഹമീദ് തന്നെ മാറ്റി വച്ച്, മമ്മുക്ക സമ്മാനിച്ച കേക്ക്തന്നെ മുറിച്ചു ആഘോഷിക്കുന്ന രംഗങ്ങൾക്കാണ് പിന്നെ ഏവരും സാക്ഷി ആയത്.അപ്പോഴേക്കും ദേ വരുന്നു സാക്ഷാൽ മെഗാസ്റ്ററിന്റ വീഡിയോ കോൾ. മമ്മുക്കയെ കണ്ടതും പീലി നാണം കുണുങ്ങി. കൊച്ചിയിലെ യുവ ഫാഷൻ ഡിസൈനാറായ ബെൻ ജോൺസൺ പ്രത്യേകം നെയ്തെടുത്ത മനോഹരമായ ഉടുപ്പും അദ്ദേഹം കൊടുത്തു വിട്ടിരുന്നു.
അങ്കമാലി ചമ്പന്നൂർ സ്വദേശികളായ ജോസ് പോളും ബിജു പൗലോസും ആണ് മമ്മൂട്ടിയുടെ സമ്മാനങ്ങളുമായി പെരിന്തൽമണ്ണയിൽ എത്തിയത് എത്തിയത്. കഴിഞ്ഞ സെപ്റ്റംബർ 7 ന് ആയിരുന്നു മമ്മൂട്ടിയുടെ ജന്മദിനം. മാതാപിതാക്കൾ ജോലി കഴിഞ്ഞു വരുമ്പോൾ അവർ മമ്മൂട്ടിയുടെ ജന്മദിന ആഘോഷത്തിന് പോയതാണ് എന്ന് കരുതിയാണ് പീലി എന്ന് വിളിക്കുന്ന ദുആ കരഞ്ഞു വഴക്കുണ്ടാക്കിയത്. ആ വീഡിയോ ശ്രദ്ധയിൽ പെട്ട മമ്മൂട്ടിയാകട്ടെ അതു സോഷ്യൽ മീഡിയയിൽ പങ്കു വക്കുകയും ചെയ്തു. ഇതോടെ ദുവ താരം ആയി. ഹമീദ് സജ്ല ദാമ്പതികളുടെ ഏക മകൾ ആണ് ദുആ എന്ന പീലി
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !