വടകര : അജ്‌മാൻ കെഎംസിസി വടകര മണ്ഡലം കമ്മിറ്റി നിർധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് വേണ്ടി ടീവീ വിതരണം ചെയ്തു . വടകര നഗരസഭാ പരിധിയിലും ,ഒഞ്ചിയം ,അഴിയൂർ ,ഏറാമല ,ചോറോട് പഞ്ചായത്തുകളിലെയും നിർധനരായ വിദ്യാർത്ഥികൾക്കാണ് ടീവി വിതരണം ചെയ്തത് . ക്‌ളാസുകൾ തുടങ്ങി മൂന്ന് മാസം ആയിട്ടും ഓൺലൈൻ പഠനത്തിന് ആവശ്യമായ ടാബോ , മൊബൈലോ ഇല്ലാത്ത ഒട്ടനവധി വിദ്യാർത്ഥികൾ ഇനിയും ഉണ്ട് എന്നത് മുഖ്യ മന്ത്രിയും വിദ്യാഭ്യാസ വകുപ്പും ഗൗരവമായി കാണണമെന്ന് കെഎംസിസി വടകര മണ്ഡലം ജനറൽ സെക്രട്ടറി ഷംനാസ് കണ്ണൂക്കര ആവശ്യപ്പെട്ടു . അജ്‌മാൻ കെഎംസിസി വടകര മണ്ഡലം സെക്രട്ടറി ഫിർദൗസ് ഒഞ്ചിയം , MSF വടകര മണ്ഡലം പ്രസിഡന്റ് KK സഫീർ , MSF വടകര മണ്ഡലം ജനറൽ സെക്രട്ടറി മുജീബ് ഒഞ്ചിയം , യൂത്ത് ലീഗ് വടകര മണ്ഡലം പ്രസിഡന്റ് സനീദ് എ വി ,മുസ്‌ലിം ലീഗ് വടകര മുൻസിപ്പൽ സെക്രട്ടറി വി ഫൈസൽ , യൂത്ത് ലീഗ് വടകര മുൻസിപ്പൽ വൈസ് പ്രസിഡന്റ് മൻസൂർ പികെ , അസീസ് മാസ്റ്റർ , ജാഫർ KTK കണ്ണൂക്കര , എംസി അസൈനാർ കോട്ടക്കടവ് ,ഷഹീർചോമ്പാല ,
റംഷാദ് പി ,എം കെ ഇസ്മായിൽ ,പി പി ജാഫർ ,ഷുഹൈബ് കുന്നത്ത് ,ഷഫീഖ് വി വി ,റാഷിദ് മാസ്റ്റർ ,വി സി ഇഖ്‌ബാൽ , മുഹമ്മദ് മിൻഹാജ് , സി കെ അഷ്‌റഫ് ,അബ്ദുൽ ഗനി ,ഇസ്മായിൽ മാസ്റ്റർ ,മുനീർ പനങ്ങോട് തുടങ്ങിയവർ വിവിധ ശാഖകളിലെ വിദ്യാർത്ഥികൾക്ക് ടീവി വിതരണം ചെയ്തു .
അജ്‌മാൻ കെഎംസിസി വടകര മണ്ഡലം പ്രസിഡന്റ് മുഹമ്മദലി അഴിയൂർ , ട്രഷറർ ഷംനാസ് എ വി , നസറുദ്ധീൻ വടകര , ജാബിർ കാർത്തികപ്പള്ളി , ആബിദ് അഴിയൂർ തുടങ്ങിയവർ ആശംസാ സന്ദേശം അറിയിച്ചു .
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !