പ്രായപൂർത്തിയാവാത്ത സ്വന്തം സഹോദരിയെ പീഡിപിച്ച സഹോദരൻ വളാഞ്ചേരി പോലീസ് പിടിയിൽ

0

വളാഞ്ചേരി: വളാഞ്ചേരിയില്‍ 13കാരിയെ പീഡിപ്പിച്ച 22കാരനായ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ കുട്ടി അടക്കം നാല് സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ കുട്ടിയുടെ പിതാവിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പീഡനത്തെ തുടര്‍ന്ന് നാല് പെണ്‍കുട്ടികളും മാസങ്ങളായി സര്‍ക്കാരിന്റെ സംരക്ഷണയില്‍ ആണ് കഴിയുന്നത്.

ബാലസംരക്ഷണ സമിതിയാണ് കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പൊലീസിനെ അറിയിച്ചത്. കെയര്‍ ഹോമിലെ സുഹൃത്തിനോടാണ് സഹോദരനും തന്നെ ശാരീരികമായി ഉപദ്രവിച്ച കാര്യം 13കാരി പെണ്‍കുട്ടി പറഞ്ഞത്. ഈ സുഹൃത്ത് വിവരമറിയിച്ചതിനെ തുടര്‍ന്ന് കൗണ്‍സിലിംഗ് നടത്തിയ ജില്ലാ ബാല സംരക്ഷണ സമിതി വിവരം വളാഞ്ചേരി പൊലീസില്‍ അറിയിച്ചു. അന്വേഷണം നടത്തിയ വളാഞ്ചേരി പൊലീസ് 22കാരന്റെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഇക്കഴിഞ്ഞ ജനുവരിയില്‍ ആണ് നാല് പെണ്‍കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച 47 കാരനായ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തത്. അച്ഛന്‍ പീഡിപ്പിച്ച കാര്യവും കൗണ്‍സിലിംഗിലാണ് കുട്ടികള്‍ വെളിപ്പെടുത്തിയത്.

പ്രായപൂര്‍ത്തിയാവാത്ത, കുട്ടികള്‍ക്കു സംരക്ഷണവും പരിചരണവും ആവശ്യമെങ്കില്‍ സേവനം നല്‍കുന്ന എന്‍ ജി ഒ വിഭാഗമാണ് ചൈല്‍ഡ് ലൈന്‍. കുട്ടികള്‍ക്ക് സഹായവും സംരക്ഷണം ആവശ്യം വരുമ്പോള്‍ 1098 എന്ന സൗജന്യ നമ്പറില്‍ വിളിക്കാനാകും. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സേവനം ഇരുപത്തിനാലു മണിക്കൂറും ലഭ്യമാണ്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !