ഫോണിലും കമ്ബ്യൂട്ടറുകളിലും നെറ്റ് ഉപയോഗിക്കുന്നവരുടെ ഏറ്റവും വലിയ തലവേദനയാണ് പാസ്‌വേഡുകള്‍ മറക്കാതെ സൂക്ഷിക്കുക എന്നത്. ജിമെയില്‍, മണി ട്രാന്‍സ്ഫര്‍ ആപ്പുകള്‍, ബാങ്കിങ് ആപ്പുകള്‍, ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍മീഡിയ, ഒടിടി പ്ലാറ്റ്ഫോമുകള്‍ തുടങ്ങി എല്ലാത്തിന്റെയും പാസ് വേഡുകള്‍ കാണാതെ പഠിച്ചുവെക്കുക എന്നത് വെല്ലുവിളി തന്നെയാണ്.
- പലരും കമ്ബ്യൂട്ടറിലോ ഡയറിയിലോ ഒക്കെ എഴുതി സൂക്ഷിക്കുകയാണ് ചെയ്യുക. ഇവ മറ്റാരുടെയും കൈയിലെത്തില്ലെന്ന് ഉറപ്പാക്കേണ്ടതും നമ്മുടെ മാത്രം ആവശ്യമാണ്. പാസ് വേഡുകള്‍ ഹാക്ക് ചെയ്യപ്പെടാനും അതുവഴി ധനനഷ്ടം, മാനഹാനി എന്നിയൊക്കെ സംഭവിക്കാനും സാധ്യത എപ്പോഴുമുണ്ട്. പാസ് വേഡുകളുടെ സുരക്ഷ സംബന്ധിച്ച് കേരള പൊലീസ് തന്നെ 15 നിര്‍ദേശങ്ങളുമായി മുന്നോട്ടുവന്നിരിക്കുകയാണ്. -
1. ഒരു ഇമെയിലിനും എന്‍ക്രിപ്റ്റഡ് അല്ലാത്ത മെസേജിങ് സംവിധാനങ്ങള്‍ വഴിയും പാസ്‌വേഡോ യൂസര്‍ ഐഡിയോ കൊടുക്കാതിരിക്കുക. ഇമെയില്‍ സേവന ദാതാക്കളോ ബാങ്കുകളോ ഈ മെയിലിലൂടെ പാസ്‌വേഡോ മറ്റു സ്വകാര്യ വിവരങ്ങളും ആവശ്യപ്പെടാറില്ല.
2. നിങ്ങളുടെ പൂര്‍ണ നിയന്ത്രണത്തിലല്ലാത്ത കമ്ബ്യൂട്ടറുകളില്‍ പാസ്‌വേഡുകള്‍ സൂക്ഷിക്കാതിരിക്കുക.
3. ആരുമായും ഒരു കാരണവശാലും പാസ്‌വേഡുകള്‍ പങ്കുവക്കാതിരിക്കുക.
4. ഒന്നില്‍ കൂടൂതല്‍ അക്കൗണ്ടുകള്‍ക്ക് ഒരേ പാസ്‌വേഡുകള്‍ ഉപയോഗിക്കാതിരിക്കുക, പ്രത്യേകിച്ച് സുപ്രധാനമായ അക്കൗണ്ടുകള്‍ക്ക്.
5. യൂസര്‍ ഐഡിയോടു സാമ്യമുള്ള പാസ്‌വേഡുകള്‍ ഉപയോഗിക്കാതിരിക്കുക.
6. പാസ്‌വേഡുകള്‍ എഴുതി സൂക്ഷിക്കുകയാണെങ്കില്‍ അതിന്റെ സുരക്ഷ ഉറപ്പു വരുത്തുക.
7. യൂസര്‍ ഐഡിയും പാസ്‌വേഡും വ്യത്യസ്ത ഇടങ്ങളില്‍ മാറ്റി ഉപയോഗിക്കാതിരിക്കുക.
8. നിങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാസ്‌വേഡായി ഉപയോഗിക്കാതിരിക്കുക ഉദാ: ജനനത്തീയതി, വാഹന രജിസ്ട്രേഷന്‍ നമ്ബര്‍, മക്കളുടേയോ ഭാര്യയുടേയോ പേര് തുടങ്ങിയവ.
9. വളരെ ലളിതവും ഊഹിക്കാന്‍ എളുപ്പവും ഉള്ള സാധാരണ പാസ്‌വേഡുകള്‍ ആയ PASSWORD, ABCD, ABC123, abc123* തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.
10. കീബോര്‍ഡില്‍ അടുത്തടുത്തു വരുന്ന അക്ഷരങ്ങളും അക്കങ്ങളും പാസ്‌വേഡായി ഉപയോഗിക്കാതിരിക്കുക. (ഉദാ: QWERTY, ASDFG, ZXCVതുടങ്ങിയവ).
11. നിശ്ചിത ഇടവേളകളില്‍ പാസ്‌വേഡുകള്‍ മാറ്റിക്കൊണ്ടിരിക്കുക.
12. പാസ്‌വേഡുകള്‍ പോലെത്തന്നെ പ്രധാന്യമുള്ളതാണ് യൂസര്‍ ഐഡിയും. എളുപ്പത്തില്‍ ഊഹിക്കാവുന്നവ ഒഴിവാക്കുക. ADMIN, ADMINISTRATOR തുടങ്ങിയവ ഹാക്കര്‍മ്മാര്‍ക്ക് സുപരിചിതവും പ്രിയപ്പെട്ടതും ആണ്.
13.നിങ്ങളുടെ സ്വന്തം കമ്ബ്യൂട്ടറില്‍ ആണെങ്കില്‍ കൂടി ബ്രൗസറുകളില്‍ പാസ്‌വേഡുകള്‍ സൂക്ഷിക്കുമ്ബോള്‍ അവയേ ഒരു മാസ്റ്റര്‍ പാസ്‌വേഡ് കൊണ്ട് സുരക്ഷിതമാക്കുക.
14. ഇന്റര്‍നെറ്റ് കഫേകളിലൂടെയും മറ്റും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുമ്ബോള്‍ മതിയായ സുരക്ഷാസംവിധാനങ്ങള്‍ ഉണ്ടെന്ന്. ഉറപ്പു വരുത്തുക.
15. കുക്കീസ് ബ്രൗസിംഗ് ഹിസ്റ്ററി തുടങ്ങിയവ നീക്കം ചെയ്യുക.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !