രാജ്യത്ത് വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ അണ്‍ലോക്ക് 5 മാനദണ്ഡങ്ങള്‍ നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സെപ്തംബര്‍ 30 ന് പുറപ്പെടുവിച്ച അണ്‍ലോക്ക് മാനദണ്ഡങ്ങളാണ് ഒരു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചിരിക്കുന്നത്.
കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള പ്രദേശങ്ങളില്‍ മാര്‍ച്ച് 24 ന് പുറത്തിറക്കിയ ഉത്തരവിലൂടെ നിയന്ത്രണങ്ങള്‍ക്ക് തുറക്കല്‍ അനുവദിച്ചിരുന്നു. മെട്രോ റെയില്‍, ഷോപ്പിംഗ് മാളുകള്‍, ഹോട്ടല്‍, റെസ്റ്റോറന്റുകള്‍, ആരാധനാലയങ്ങള്‍, യോഗ, പരിശീലന സ്ഥാപനങ്ങള്‍, ജിം, സിനിമാ തിയേറ്ററുകള്‍, പാര്‍ക്ക് എന്നിവ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും സമൂഹിക അകലവും കര്‍ശ സുരക്ഷയും പാലിക്കണമെന്ന് കേന്ദ്ര ആഭ്യമന്തരമന്ത്രാലയം വ്യക്തമാക്കി.
രാജ്യാന്തര വിമാന സര്‍വീസിനുള്ള വിലക്ക് നവംബര്‍ 30 വരെ നീട്ടി
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നവംബര്‍ 30 വരെ നീട്ടി. ഇതുസംബന്ധിച്ച ഉത്തരവ് സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ പുറത്തിറക്കി. അതേ സമയം, വന്ദേ ഭാരത് മിഷന്‍ ഉള്‍പ്പെടെയുള്ള പ്രത്യേക സര്‍വീസുകള്‍ നിലവിലുള്ളതുപോലെ തുടരും.
രാജ്യത്ത് അണ്‍ലോക്ക് 5 അടുത്തമാസം 30 വരെ നീട്ടി ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിതിന് പിന്നാലെയാണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നവംബര്‍ 30 വരെ നീട്ടിയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഇതനുസരിച്ച് നിലവിലുള്ള നിയന്ത്രണങ്ങള്‍ നവംബര്‍ 30 വരെ തുടരും.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !