തിരുവനന്തപുരം | കേരളത്തില്‍ ശനിയാഴ്ച 7201 പേര്‍ക്ക് കോവിഡ്സ്ഥിരീകരിച്ചു. 28 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 6316 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 728 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 19, കോഴിക്കോട് 8, തൃശൂര്‍ 7, മലപ്പുറം 6, കണ്ണൂര്‍ 5, തിരുവനന്തപുരം, പത്തനംതിട്ട 4 വീതം, കാസര്‍കോട് 3, ആലപ്പുഴ 2, കൊല്ലം, ഇടുക്കി, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7120 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
പോസിറ്റീവ് ആയവർ, ജില്ല തിരിച്ച്
എറണാകുളം 1042
കോഴിക്കോട് 971
തൃശൂര്‍ 864
തിരുവനന്തപുരം 719
ആലപ്പുഴ 696
മലപ്പുറം 642
കൊല്ലം 574
കോട്ടയം 500
പാലക്കാട് 465
കണ്ണൂര്‍ 266
പത്തനംതിട്ട 147
വയനാട് 113
ഇടുക്കി 108
കാസര്‍കോട് 94
നെഗറ്റീവ് ആയവർ, ജില്ല തിരിച്ച്
തിരുവനന്തപുരം 761
കൊല്ലം 562
പത്തനംതിട്ട 196
ആലപ്പുഴ 549
കോട്ടയം 612
ഇടുക്കി 100
എറണാകുളം 1010
തൃശൂര്‍ 423
പാലക്കാട് 286
മലപ്പുറം 1343
കോഴിക്കോട് 649
വയനാട് 106
കണ്ണൂര്‍ 313
കാസര്‍കോട് 210
എറണാകുളം 767, കോഴിക്കോട് 923, തൃശൂര്‍ 840, തിരുവനന്തപുരം 554, ആലപ്പുഴ 683, മലപ്പുറം 606, കൊല്ലം 565, കോട്ടയം 497, പാലക്കാട് 300, കണ്ണൂര്‍ 187, പത്തനംതിട്ട 121, വയനാട് 100, ഇടുക്കി 87, കാസര്‍കോട് 86 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതോടെ 83,261 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,95,624 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
തിരുവനന്തപുരം കാട്ടാക്കട സ്വദേശി ദിനേശ് കുമാര്‍ (55), കാഞ്ഞിരംകുളം സ്വദേശി ദേവരാജ് (60), കൊല്ലം കരുനാഗപ്പള്ളി സ്വദേശി സോമനാഥന്‍ (64), കൊല്ലം സ്വദേശി താജുദ്ദീന്‍ (75), പത്തനംതിട്ട പെരിങ്ങനാട് സ്വദേശി ബിനുരാജ് (42), പത്തനംതിട്ട സ്വദേശി മുഹമ്മദ് മുസ്തഫ (81), കടമ്പനാട് സ്വദേശി വി.എം. ഡാനിയല്‍ (82), ആലപ്പുഴ മാരാരിക്കുളം സ്വദേശി ജോര്‍ജ് (77), ചേര്‍ത്തല സ്വദേശിനി ക്രിസ് (30), ചേര്‍ത്തല സ്വദേശി സോമസുന്ദരന്‍ പിള്ള (63), കരുവാറ്റ സ്വദേശി ബാലകൃഷ്ണന്‍ (69), കോട്ടയം മുല്ലശേരി സ്വദേശി ഗോപിനാഥന്‍ നായര്‍ (57), എറണാകുളം തേവര സ്വദേശിനി അമ്മിണി പുരുഷോത്തമന്‍ (63), പട്ടിമറ്റം സ്വദേശി കെ.എന്‍. ശശി (66), ഈസ്റ്റ് കൊച്ചി സ്വദേശി രാധാകൃഷ്ണന്‍ (72), വാരാപ്പുഴ സ്വദേശി തമ്പി (59), തൃശൂര്‍ മിനലൂര്‍ സ്വദേശി ഗോപാലന്‍ (62), ഇരിങ്ങാലക്കുട സ്വദേശി ശ്രീധരന്‍ (82), മുണ്ടൂര്‍ സ്വദേശിനി ബിന്ദു (48), മലപ്പുറം ചേലാക്കടവ് സ്വദേശി താമി (75), കളികാവ് സ്വദേശി മുഹമ്മദ് (70), വട്ടള്ളൂര്‍ സ്വദേശി കുഞ്ഞിമുഹമ്മദ് (80), കോഴിക്കോട് കാലാരിക്കല്‍ സ്വദേശി അബൂബക്കര്‍ (78) കണ്ണൂര്‍ ആന്തൂര്‍ സ്വദേശി സി.പി. അബ്ദു (59), ചേലാട് സ്വദേശി അബ്ദുള്‍ അസീസ് (85), തളിപ്പറമ്പ് സ്വദേശി മുഹമ്മദ് കുഞ്ഞി (55), പഴയങ്ങാടി സ്വദേശിനി മറിയം (61), കതിരൂര്‍ സ്വദേശിനി നഫീസ (60) എന്നിവരുടെ മരണമാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്.
ഇതോടെ ആകെ മരണം 1668 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,07,107 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,86,322 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീനിലും 20,785 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2445 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,051 സാംപിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാംപിള്‍, എയര്‍പോര്‍ട്ട് സര്‍വൈലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 50,49,635 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
പുതിയ ഹോട്സ്പോട്ടുകൾ
ശനിയാഴ്ച 14 പുതിയ ഹോട്സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂര്‍ (കണ്ടെയ്‌ന്‍മെന്റ് സോണ്‍ വാര്‍ഡ് 13), വിതുര (13), കിളിമാനൂര്‍ (2), നെല്ലനാട് (6), അരുവിക്കര (6), മലയിന്‍കീഴ് (3), വയനാട് ജില്ലയിലെ മൂപ്പൈനാട് (1, 2, 3, 10 (സബ് വാര്‍ഡ്), 4), പൂത്താടി (17, 19, 22), പാലക്കാട് ജില്ലയിലെ കൊടുമ്പ് (1), നാഗലശേരി (1, 17), തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട (10), എറണാകുളം ജില്ലയിലെ കാവലങ്ങാട് (സബ് വാര്‍ഡ് 10), പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട മുന്‍സിപ്പാലിറ്റി (8), കാസര്‍കോട് ജില്ലയിലെ വോര്‍ക്കാടി (13) എന്നിവയാണ് പുതിയ ഹോട്സ്‌പോട്ടുകള്‍. 38 പ്രദേശങ്ങളെ ഹോട്സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 612 ഹോട്സ്‌പോട്ടുകളാണുള്ളത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !