ദില്ലി: കാര്‍ഷിക നിയമം ഭേദഗതി ചെയ്യണം എന്ന് ആവശ്യപ്പെട്ട് കൊണ്ടുളള കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് രണ്ടാം ദിവസവും തുടരുന്നു. അന്‍പതിനായിരത്തോളം കര്‍ഷകരാണ് പഞ്ചാബ്, ഹരിയാന അടക്കമുളള സംസ്ഥാനങ്ങളില്‍ നിന്ന് ദില്ലിയിലേക്ക് മാര്‍ച്ച് നടത്തുുന്നത്. ദില്ലിയിലേക്ക് കടക്കാനുളള കര്‍ഷകരുടെ ശ്രമങ്ങളെ ശക്തമായാണ് പോലീസിനേയും കേന്ദ്ര സേനയേയും അടക്കം ഇറക്കി സര്‍ക്കാര്‍ ശ്രമിക്കുന്നത്.
കഴിഞ്ഞ ദിവസം ദില്ലിയിലേക്ക് കടക്കാനുളള കര്‍ഷകരുടെ ശ്രമത്തെ പോലീസ് ചെറുത്തിരുന്നു. രാത്രി പാനിപ്പത്തില്‍ തങ്ങിയ കര്‍ഷകരുടെ സംഘം രാവിലെ യാത്ര പുനരാരംഭിച്ചു. രാത്രി വൈകിയും പോലീസ് കര്‍ഷകരുമായി ഏറ്റുമുട്ടി. രാത്രി 11 മണിയോടെ കര്‍ഷകര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു എന്നാണ് റിപ്പോര്‍ട്ട്.
5 ദേശീയ പാതകളിലൂടെ ദില്ലിയിലേക്ക് കടക്കാനാണ് കര്‍ഷകരുടെ ശ്രമം. ബാരിക്കേഡുകളും മുള്ളുവേലികളും ക്രോണ്‍ക്രീറ്റ് സ്ലാബുകളും അടക്കം നിരത്തിയാണ് കര്‍ഷകരുടെ യാത്ര തടയാന്‍ പോലീസ് ശ്രമിക്കുന്നത്. ദില്ലി ചലോ മാര്‍ച്ചില്‍ നിന്നും പിന്തിരിയണമെന്നും ഇല്ലെങ്കില്‍ ശക്തമായ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും പോലീസ് കര്‍ഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ പിന്തിരിയില്ലെന്നും ദില്ലിയിലെത്തി പാര്‍ലമെന്റ് മാര്‍ച്ച് നടത്തുക തന്നെ ചെയ്യും എന്നാണ് കര്‍ഷകര്‍ വ്യക്തമാക്കുന്നത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !