'കേരള ബാങ്ക്'‌ ആദ്യ ഭരണസമിതി ചുമതലയേറ്റു

0

കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ ആഭ്യ ഭരണസമിതി ചുമതലയേറ്റു. പ്രസിഡന്റായി ഗോപി കോട്ടമുറിക്കലിനേയും വൈസ് പ്രസിഡന്റായി എം കെ കണ്ണനേയും തെരഞ്ഞെടുത്തു.

കോവിഡ് മാനദണ്ഡം പാലിച്ച്‌ രാവിലെ ബാങ്ക് ആസ്ഥാനത്താണ് ചുമതലയേറ്റത്. . മുഖ്യമന്ത്രി പിണറായി വിജയന്‍,മന്ത്രിമാരായ ടി എം തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും പങ്കെടുത്തു.കേരള ബാങ്കില്‍ നിന്ന് വിട്ടുനില്‍ക്കുന്ന മലപ്പുറം കേരളബാങ്കില്‍ ചേരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്നലെ നടന്ന ഭരണസമിതി തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഉജ്വല വിജയം നേടിയിരുന്നു. എല്‍ഡിഎഫിന്റെ മുഴുവന്‍ സ്ഥാനാര്‍ഥികളും തെരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം ഒഴികെയുള്ള ജില്ലകളില്‍, മുന്‍ ജില്ലാ സഹകരണ ബാങ്ക് ആസ്ഥാനങ്ങളിലായിരുന്നു (നിലവില്‍ കേരള ബാങ്കിന്റെ ക്രെഡിറ്റ് പ്രോസസിങ് സെന്ററുകള്‍) വോട്ടെടുപ്പ്. മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കില്‍ ലയിച്ചിട്ടില്ലാത്തതിനാല്‍, ഈ ജില്ലയില്‍നിന്ന് പ്രതിനിധിയില്ല.

എല്‍ഡിഎഫ് പ്രതിനിധികളായി അഡ്വ. എസ് ഷാജഹാന്‍ (തിരുവനന്തപുരം), അഡ്വ. ജി ലാലു (കൊല്ലം), എം സത്യപാലന്‍ (ആലപ്പുഴ), കെ ജെ ഫിലിപ്പ് (കോട്ടയം), കെ വി ശശി (ഇടുക്കി), എം കെ കണ്ണന്‍ (തൃശൂര്‍), എ പ്രഭാകരന്‍ (പാലക്കാട്), പി ഗഗാറിന്‍ (വയനാട്), സാബു എബ്രഹാം (കാസര്‍കോട്), കെ ജി വത്സലകുമാരി (കണ്ണൂര്‍), ഗോപി കോട്ടമുറിക്കല്‍ (അര്‍ബന്‍ ബാങ്ക് പ്രതിനിധി) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

എല്‍ഡിഎഫ് പ്രതിനിധികളായ മൂന്നുപേരെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. കോഴിക്കോട് ജില്ലയില്‍നിന്ന് രമേശ് ബാബു (പട്ടികജാതി വിഭാഗം), വനിതാ സംവരണ വിഭാഗത്തില്‍ നിര്‍മലാ ദേവി (പത്തനംതിട്ട), പുഷ്പ ദാസ് (എറണാകുളം) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുപുറമെ ആറുപേര്‍കൂടി ചേരുന്നതാണ് കേരള ബാങ്ക് ഭരണസമിതി. രണ്ട് സ്വതന്ത്ര പ്രൊഫഷണല്‍ ഡയറക്ടര്‍മാരെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യും. സഹകരണ സെക്രട്ടറി, സഹകരണ സംഘം രജിസ്ട്രാര്‍, നബാര്‍ഡ് കേരള റീജ്യണല്‍ ചീഫ് ജനറല്‍ മാനേജര്‍, കേരള സംസ്ഥാന സഹകരണ ബാങ്ക് സിഇഒ എന്നിവരും ബോര്‍ഡില്‍ അംഗങ്ങളായിരിക്കും.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !