കോവിഡ് പോസിറ്റീവായ വെന്നിയൂർ സ്വദേശി അബ്ദുള്ളക്ക് പ്ലാസ്മ ദാനം ചെയ്ത് ജില്ലാ പഞ്ചായത്ത് എടയൂർ ഡിവിഷനിലെ എൽ. ഡി. എഫ് സ്ഥാനാർഥി കെ. എ സക്കീർ.കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന അബ്ദുള്ളക്ക് കോവിഡ് ഭേദമായ ബി പോസിറ്റീവ് വിഭാഗത്തിൽ പെട്ട പ്ലാസ്മ ആവശ്യമായിവന്നത്തോടെയാണ് എസ്. എഫ്. ഐ ജില്ലാ സെക്രട്ടറികൂടിയായ സക്കീറിനെ തേടി ബുധനാഴ്ച്ച രാത്രി ഫോൺ വരുന്നത്.ഒരു മാസം മുൻപാണ് സക്കീറിന് കോവിഡ് വന്ന് ഭേദമായത്. സ്ഥാനാർത്ഥി പര്യടനത്തിനിടെ സക്കീർ വ്യാഴാഴ്ച രാവിലെ മഞ്ചേരി മെഡിക്കൽ കോളേജിലെത്തി പ്ലാസ്മ ദാനം ചെയ്യുകയായിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !