ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഉദ്ഘാടന മത്സരത്തില്‍ ഇന്നു കേരള ബ്ലാസ്റ്റേഴ്‌സ് എ.ടി.കെ മോഹന്‍ ബഗാന്‍ പോരാട്ടം

0

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഉദ്ഘാടന മത്സരത്തില്‍ ഇന്നു കേരള ബ്ലാസ്റ്റേഴ്‌സ് എ.ടി.കെ മോഹന്‍ ബഗാന്‍ പോരാട്ടം. രാത്രി 7.30ന് ഗോവയിലാണ് ടൂര്‍ണമെന്റിന് കിക്കോഫ്. ഗോവയിലെ മൂന്നു വേദികളിലായിട്ടാണ് മല്‍സരങ്ങള്‍ നടക്കുക. കോവിഡ് പശ്ചാത്തലത്തില്‍ കാണികള്‍ക്ക് പ്രവേശനമില്ല.

നിലവിലെ ജേതാക്കളായ എടികെയും ഐ ലീഗ് ജേതാക്കളായ മോഹന്‍ ബഗാനും തമ്മില്‍ ലയിച്ച് എ.ടി.കെ മോഹന്‍ ബഗാനായിട്ടാണ് ഈ സീസണ്‍ ഇറങ്ങുന്നത്. ഏറെ മികച്ച താരങ്ങളുമായി എല്ലാ തവണത്തേയും പോലെ തന്നെ പ്രതീക്ഷകളുടെ മഞ്ഞക്കോട്ട കെട്ടിയാണ് ബ്ലാസ്‌റ്റേഴ്‌സ് എത്തുന്നത്.
ഐ.എസ്.എല്ലിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടങ്ങളില്‍ ഒന്നാണ് ബാസ്‌റ്റേഴ്‌സ് എ.ടി.കെ പോരാട്ടം. 2014, 2016 ഫൈനലില്‍ ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പിച്ചാണ് എ.ടി.കെ കിരീടമണിഞ്ഞത്. കഴിഞ്ഞ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിനായിരുന്നു ജയം (2-1). മത്സരം സ്റ്റാര്‍ സ്പോര്‍ട്സിലും, ഹോട്ട്സ്റ്റാറിലും, ജിയോ ടിവിയിലും തത്സമയം കാാണാം.


ഐ ലീഗില്‍നിന്ന് ഈസ്റ്റ് ബംഗാള്‍കൂടി എത്തിയതോടെ ഇത്തവണ 11 ടീമുകളാണു ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. ഫൈനലും സെമിയും ഉള്‍പ്പെടെ ലീഗില്‍ ആകെ 115 മത്സരങ്ങളാണ് ഉള്ളത്. ഓരോ ടീമിനും 20 മത്സരങ്ങള്‍ വീതമുണ്ടാകും. ലീഗ് റൗണ്ടില്‍ ഓരോ ടീമും 2 തവണ വീതം ഏറ്റുമുട്ടും.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !