സാമ്പത്തിക സംവരണം: സർക്കാർ തെറ്റുകൾ തിരുത്തണം - വിസ്ഡം

0

പുത്തനത്താണി
: ചരിത്രപരമായ കാരണങ്ങളാൽ പിന്നാക്കം നിന്നിരുന്ന സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളെ വിദ്യാഭ്യാസ പരമായും, സാമൂഹികമായും ഉന്നതിയിലെത്തിക്കാൻ ഭരണഘടനാ ശില്പികൾ കൊണ്ടുവന്ന സംവരണതത്വത്തെ അട്ടിമറിക്കുന്ന സമീപനത്തിൽ നിന്നും ബന്ധപ്പെട്ടവർ പിൻ വാങ്ങണമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംയുക്ത ശാഖാ നേതൃസംഗമം ആവശ്യപ്പെട്ടു.

പിന്നോക്ക വിഭാഗങ്ങൾക്ക് ഭരണഘടന ഉറപ്പു നൽകുന്ന സംവരണ തത്വങ്ങളെ അട്ടിമറിച്ച് അവകാശങ്ങൾ നിഷേധിക്കുന്ന ഭരണകൂട, ഉദ്യോഗസ്ഥ ഗൂഢാലോചനക്കെതിരെ സമൂഹ മന:സാക്ഷി ഉയരണം. സാമ്പത്തിക സംവരണം നടപ്പാക്കുക വഴി സംവരണ മേഖലയിൽ ഉയർന്നു വന്ന പരാതികൾ സംബന്ധിച്ച് മുഖ്യധാരാ രാഷട്രീയ പ്രസ്ഥാനങ്ങൾ നിലപാട് വ്യക്തമാക്കണം.

 പല പഠന റിപ്പോർട്ടുകളും, കമ്മീഷനുകളും വിഷയത്തിന്റെ ഗൗരവം  സർക്കാറുകളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും മാറി മാറി വരുന്ന സർക്കാറുകൾ പ്രായോഗിക നടപടികൾ സ്വീകരിക്കുന്നില്ലെന്നും യോഗം വിലയിരുത്തി. 

പുത്തനത്താണിശാഖാ നേതൃ സംഗമത്തിൽ വിസ്ഡം ശാഖാ പ്രസിഡണ്ട് നൂഹ് തങ്ങൾ അധ്യക്ഷത വഹിച്ചു. നവംബർ 15 ന് നടക്കുന്ന മെമ്പേഴ്സ് മീറ്റ്, നവംബർ 22 ന് നടക്കുന്ന ഡയലോഗ്, ക്യു. എച്ച്. എൽ.എസ് വാർഷിക പരീക്ഷ, സി.ആർ.ഇ. ക്ലാസുകൾ തുടങ്ങിയ പരിപാടികൾ വിജയിപ്പിക്കുന്നതിനുള്ള പദ്ധതികൾക്ക് രൂപം നൽകി. ഭാരവാഹികളായ സക്കീർ ഹുസൈൻ വിസ്ഡം യൂത്ത് സ്റ്റേറ്റ് അംഗം ഹാരിസ് മദനി കായക്കൊടി ജില്ലാ പ്രതിനിധി അബദുൽ മജീദ് കൈനിക്കര  എന്നിവർ സംബന്ധിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !