കോവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളിയായി ദുബൈ ഭരണാധികാരി

0

ദുബൈ
| കോവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളിയായി  ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം. അദ്ദേഹം തന്നെയാണ്​ വാക്സീൻ സ്വീകരിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്​. യുഎഇ പ്രധാനമന്ത്രി കൂടിയാണ് ഷെയ്ഖ് മുഹമ്മദ്. യു.എ.ഇയിൽ വാക്സിൻ ലഭ്യമാക്കാൻ അക്ഷീണം പ്രവർത്തിച്ചവരെ അദ്ദേഹം അഭിനന്ദിച്ചു.

ദൈവം എല്ലാവരെയും സംരക്ഷിക്ക​ട്ടെയെന്നും എല്ലാവരുടെയും അസുഖങ്ങൾ ഭേദമാവ​ട്ടെയെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇയിൽ വാക്​സിൻ ലഭ്യമാക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. ലോകത്ത്​ ആദ്യമായി കോവിഡ്​ വാക്​സിന്​ അനുമതി നൽകിയ രാജ്യങ്ങളിൽ ഒന്നാണ്​ യു.എ.ഇ. അതിനായി പ്രയത്​നിച്ചവരെയും സ്വീകരിക്കാൻ മുൻകൈയെടുത്തവരെയും അഭിനന്ദിക്കുന്നു. യു.എ.ഇയുടെ ഭാവി ശോഭനമാണെന്നും അദ്ദേഹം പറഞ്ഞു.

യുഎഇയിൽ രണ്ട് കോവിഡ് വാക്‌സിനുകളാണ് പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിൽ എത്തിയിരിക്കുന്നത്. ഒന്ന് ചൈനയിലെ സിനോഫാം വികസിപ്പിച്ച വാക്‌സിനും, രണ്ടാമത്തേത് റഷ്യ വികസിപ്പിച്ച സ്പുട്‌നിക്ക് അഞ്ചും. ജൂലൈയിലാണ് സിനോഫാമിന്റെ വാക്‌സിൻ യുഎഇയിൽ മൂന്നാം പരീക്ഷണഘട്ടത്തിലേക്ക് കടന്നത്.

ഇതിന് മുമ്പ് വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായദ് അൽ നഹ്യാൻ, ഉപ പ്രധാനമന്ത്രി ഷെയ്ഖ് സെയ്ഫ് ബിൻ സായദ് അൽ നഹ്യാൻ എന്നിവരും വാക്‌സിൻ പരീക്ഷണത്തിൽ പങ്കെടുത്തിരുന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !