രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നു. കഴിഞ്ഞ ഒമ്പതു ദിവസത്തിനിടെ എട്ടാം തവണയാണ് പെട്രോൾ, ഡീസൽ വില വർധിക്കുന്നത്. പെട്രോളിന് ഒരു രൂപ 12 പൈസയും, ഡീസലിന് ഒരു രൂപ 80 പൈസയും വര്‍ധിച്ചു.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 83 രൂപയാണ് വില. കൊച്ചി നഗരത്തിൽ പെട്രോൾ വില ലിറ്ററിന് 82. 54 രൂപയായി. ഡീസലിന് 74.44 രൂപയുമാണ് വില. പെട്രോൾ വിലയിൽ 21 പൈസയും ഡീസൽ വിലയിൽ 31 പൈസയും വർധിച്ചു.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയില്‍ വിലയില്‍ ഉണ്ടായ മാറ്റമാണ് ഇന്ധനവില വര്‍ധനയ്ക്കു കാരണമായത്. വരും ദിവസങ്ങളിലും പെട്രോള്‍ വിലയില്‍ വര്‍ധന ഉണ്ടാകുമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്. വാക്സിന്റെ വരവ് ഇന്ധന വില വീണ്ടും ഉയര്‍ത്തുമെന്നാണ് കരുതുന്നത്.
കൊറോണയുടെ പശ്ചാത്തലത്തില്‍ ആഗോള വിപണിയിൽ ക്രൂഡോയില്‍ നെഗറ്റീവ് വിലയില്‍ വില്പന നടന്നപ്പോള്‍ രാജ്യം പരമാവധി ക്രൂഡോയില്‍ വാങ്ങി സൂക്ഷിച്ചിരുന്നു. ഇതു തീര്‍ന്നു തുടങ്ങിയതോടെയാണ് പ്രതിദിന നിരക്കില്‍ ക്രൂഡോയില്‍ വാങ്ങിത്തുടങ്ങിയത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !