വിജിലൻസ് മുഖ്യമന്ത്രിയുടെ വകുപ്പാണെന്ന് ഓർക്കണം: ധനമന്ത്രിയുടെ "വട്ട്' പരാമർശത്തിൽ ചെന്നിത്തല
കോഴിക്കോട്: കെഎസ്എഫ്ഇ ചിട്ടി നടത്തിപ്പ് വ്യാപക ക്രമക്കേടിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റെയ്ഡിന്റെ വിശദാംശങ്ങൾ ജനങ്ങളെ അറിയിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. ഗുരുതര അഴിമതിയാണ് നടന്നത്. കെഎസ്എഫ്ഇ അഴിമതിയിൽ അന്വേഷണം വേണമെന്നും മുഖ്യമന്ത്രി മറുപടി നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അഴിമതി കണ്ടെത്തുമ്പോൾ അന്വേഷണ ഏജൻസികൾക്കെതിരെ ധനമന്ത്രി തോമസ് ഐസക് ഉറഞ്ഞുതുള്ളുന്നതെന്തിനാണെന്നും ചെന്നിത്തല ചോദിച്ചു. റെയ്ഡ് നടത്തിയവർക്ക് വട്ടാണെന്നാണ് ധനമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ വകുപ്പാണ് വിജിലൻസെന്ന് ഐസക് ഓർക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സ്വന്തം വകുപ്പിൽ ആര് ക്രമക്കേട് കണ്ടെത്തിയാലും ധനമന്ത്രി ചന്ദ്രഹാസമിളക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. റെയ്ഡ് ഇടയ്ക്ക് നിർത്തിവയ്പ്പിച്ചോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മിൽ പടയൊരുക്കം തുടങ്ങിയെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, സോളാർ ആരോപണങ്ങളിൽ പുതിയ അന്വേഷണം ആവശ്യപ്പെടില്ലെന്നും ചെന്നിത്തല പറഞ്ഞു. സത്യം പുറത്തുവരുന്നതിൽ സന്തോഷമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !