കെ.എസ്.എഫ്.ഇ റെയ്ഡ്; ആരുടെ വട്ടാണെന്ന് അറിയില്ല, രൂക്ഷ വിമർശനവുമായി മന്ത്രി തോമസ് ഐസക്

0

കെഎസ്എഫ്ഇ ഇടപാടുകളെല്ലാം സുതാര്യമാണെന്നും ആർക്ക് എന്ത് അന്വേഷണവും നടത്താമെന്നും ധനമന്ത്രി തോമസ് ഐസക്ക്. വിജിലൻസ് റെയ്ഡിന് പിന്നിൽ ആരുടെ വട്ടാണെന്ന് അറിയില്ലെന്നും മന്ത്രി പ്രതികരിച്ചു.

ഇടപാടുകളെല്ലാം സുതാര്യമാണ്, ഒരു ക്രമക്കേടും എവിടെയും നടന്നിട്ടില്ല. വിജിലൻസ് പരിശോധന ഇപ്പോൾ വേണ്ടിയിരുന്നില്ല. നിയമം എന്ത് എന്ന് തീരുമാനിക്കേണ്ടത് വിജിലൻസ് അല്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

കെഎസ്എഫ്ഇയിൽ വരുന്ന പണം ട്രഷറിയിൽ അടക്കേണ്ട കാര്യം ഇല്ല. ട്രഷറിയിൽ അടക്കാനുള്ള പണമല്ല കെഎസ്എഫ്ഇയിൽ എത്തുന്നത്, വിജിലൻസ് അന്വേഷണത്തിലുള്ള വിശദമായ മറുപടി കെഎസ്എഫ്ഇ ചെയർമാൻ നൽകുമെന്നും ധനമന്ത്രി പ്രതികരിച്ചു.

വിമർശനത്തിന്റെ മുന ആരിലേക്കും നീളാതിരിക്കാനുള്ള കരുതൽ ഐസക്കിന്റെ വാക്കിലുണ്ടായിരുന്നെങ്കിലും ഉദ്യോഗസ്ഥരാണ് കുഴപ്പം ചെയ്തതെന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞില്ല. റെയ്ഡ് തീരുമാനം ആരുടെ വട്ടാണെന്ന് അറിയില്ലെന്നും അസംബന്ധമാണെന്നുമായിരുന്നു ഐസക്കിന്റെ കുറ്റപ്പെടുത്തൽ.

Read also:

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !