രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ അവസാനിച്ചതോടെയാണ് വിപണിയില്‍ സ്വര്‍ണവില കുറഞ്ഞത്. ഇടിവ് ഇന്നുമുതല്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചേക്കും.സ്‌പോട് ഗോള്‍ഡിന്റെ വില വ്യാപാരത്തിനിടെ ഔണ്‍സിന് (31.1ഗ്രാം) 100 ഡോളര്‍ വരെ ഇടിഞ്ഞ് 1865ഡോളര്‍ വരെ എത്തി.
അമേരിക്കയില്‍ ജോ ബൈഡന്‍ അധികാരത്തിലെത്തിയതോടെ ധനവിപണിയില്‍ സ്ഥിരതയുണ്ടാകുമെന്ന പ്രതീക്ഷയാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടാക്കിയത്. കോവിഡ് വാക്‌സിന്‍ സംബന്ധിച്ച ശുഭസൂചനകളും സ്വര്‍ണവിലയില്‍ പ്രതിഫലിച്ചിട്ടുണ്ട്. ഡോളര്‍ കരുത്താര്‍ജിക്കുമെന്ന പ്രതീക്ഷയും വിലയിടിവിന് കാരണമായി.
ഓഗസ്റ്റില്‍ രാജ്യാന്തര സ്വര്‍ണവില 2,070 ഡോളര്‍ വരെ ഉയര്‍ന്ന് റെക്കാഡിട്ടിരുന്നു. വില വൈകാതെ 1,750 ഡോളറിലേക്ക് കൂപ്പുകുത്തിയേക്കുമെന്നാണ് നിരീക്ഷകരുടെ വാദം.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !