അമേരിക്കയെ ഒന്നിപ്പിക്കുന്ന പ്രസിഡന്റായിരിക്കും താനെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഇലക്ഷന്‍ ഫലം അറിഞ്ഞതിനു ശേഷം ജനങ്ങളോട് നന്ദി പറയുകയായിരുന്നു അദ്ദേഹം.
'ഭിന്നിപ്പിക്കുന്ന അതെല്ലാം ഒന്നിപ്പിക്കുന്ന പ്രസിഡണ്ട് ആയിരിക്കും ഞാന്‍ നീലയും ചുവപ്പും ആയി സ്റ്റേറ്റുകള്‍ കാണാതെ യുണൈറ്റഡ് സ്റ്റേറ്റ്സായാണ് ഞാന്‍ കാണുക. രാജ്യം എന്റെ പേര് അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാന്‍ ഞാന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കും'- ബൈഡന്‍ പറയുന്നു.
'ഈ വലിയ രാജ്യത്തെ നയിക്കാന്‍ എന്നെ തെരഞ്ഞെടുത്തതില്‍ നന്ദി പറയുന്നു. വളരെ വലിയ വിജയമാണ് എനിക്ക് നിങ്ങള്‍ സമ്മാനിച്ചത്. അമേരിക്കയില്‍ മര്യാദയും നീതിയും നടപ്പിലാക്കാനാണ് രാജ്യം ഡെമോക്രാറ്റുകളെ തെരഞ്ഞെടുത്തത്. ഇത് നടപ്പിലാക്കാന്‍ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍ ആരെയും അടക്കം എല്ലാവരെയും ഞാന്‍ ക്ഷണിക്കുകയാണ്' എന്നും ബൈഡന്‍ പറഞ്ഞു.
ലോകം മുഴുവന്‍ ഈ രാത്രിയില്‍ അമേരിക്കയെ നിരീക്ഷിക്കുകയാണ്. യു.എസ് ലോകത്തിന് തന്നെ മാതൃകയാകുമെന്നു പറഞ്ഞ ജോ ബൈഡന്‍, ശക്തിയുടെ മാതൃകയല്ല, നമ്മുടെ മാതൃക എത്രത്തോളം ശക്തമാണ് എന്നാണ് നാം കാണിക്കേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !