" ഗസലി"ൽ "ഇഷിക "ക്ക് ഹരിശ്രീ കുറിച്ച് നൽകി മന്ത്രി ജലീൽ.മന്ത്രി വീട്ടിൽ വീണ്ടും ഒരു എഴുത്തിനിരുത്തൽ ചടങ്ങ്

0

മന്ത്രി ഡോ.കെ .ടി ജലീലിൻ്റെ വളാഞ്ചേരി തൊഴുവാനൂരിലെ ഗസൽ വീട്ടിൽ ഇന്നും ഒരു എഴുത്തിനിരുത്തൽ ചടങ്ങ് നടന്നു.മന്ത്രിയുടെ ഗൺമാൻ എടപ്പാൾ സ്വദേശി കീഴ് വളപ്പിൽ പ്രജീഷിൻ്റെയും അതിരയുടെയും മകൾ "ഇഷിക "ക്കാണ് ഇന്ന് രാവിലെ മന്ത്രി ആദ്യാക്ഷരം നുകർന്ന് നൽകിയത്.കോവിഡ് +ve സ്ഥിരീകരിച്ച സമയമായതിനാൽ ഗൺമാൻ പ്രജീഷിന് വിജയദശമി ദിനത്തിൽ മകളുടെ എഴുത്തിനിരുത്തൻ ചടങ്ങ് നടത്താൻ സാധിച്ചിരുന്നില്ല. ആ ചടങ്ങാണ് ഇന്ന് രാവിലെ കുടുംബം മന്ത്രിയുടെ വീട്ടിലെത്തി കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയത്. ഗുരുസ്ഥാനീയനായി കാണുന്ന മന്ത്രി തന്നെ തൻ്റെ മകൾക്ക് ആദ്യക്ഷരം പകർന്ന് നൽകിയതിൽ അഭിമാനമുണ്ടന്നും ഏറെ സന്തോഷം തോന്നുന്നുവെന്നും പ്രജീഷും ഭാര്യ ആതിരയും മീഡിയവിഷനോട് പറഞ്ഞു.മുൻപ് വിവാദങ്ങൾ കൊടുമ്പിരികൊണ്ടിരിക്കെ മന്ത്രി ഡോ.കെ .ടി.ജലീലിൻ്റെ വീട്ടുപടിക്കലിൽ വിവിധ രാഷ്ടീയ പാർട്ടികളുടെ സമരമുറകൾ അരങ്ങ് തകർക്കുമ്പോൾ മന്ത്രിയുടെ വീട്ടിൽ സുഹൃത്തിൻ്റെ മകളുടെ ചോറൂണ് ചടങ്ങും  എഴുത്തിനിരുത്തൽ ചടങ്ങും മന്ത്രി നിർവ്വഹിച്ചത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. 
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !