കൂറ്റന്‍ സ്കോറിന് മുന്നില്‍ ഒരിക്കല്‍ കൂടി ഇന്ത്യ അടിയറവ് പറഞ്ഞപ്പോള്‍ ഓസ്ട്രേലിയയ്ക്ക് പരമ്ബര നേട്ടം. ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തിലും തകര്‍പ്പന്‍ ജയവുമായി ആതിഥേയര്‍ പരമ്ബര സ്വന്തമാക്കി. 51 റണ്‍സിന്റെ വിജയമാണ് രണ്ടാം മത്സരത്തില്‍ കങ്കാരുക്കള്‍ സ്വന്തമാക്കിയത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 390 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
മറുപടി ബാറ്റിങ്ങില്‍ ആദ്യ പത്ത് ഓവറില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടമായ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ടീം സ്കോര്‍ 60ല്‍ എത്തിയപ്പോള്‍ ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാളും ശിഖര്‍ ധവാനും പുറത്തായി. 30 റണ്‍സ് നേടിയ ശിഖര്‍ ധവാനെ ഹെയ്സല്‍വുഡ് സ്റ്റാര്‍ക്കിന്റെ കൈകളിലെത്തിച്ചപ്പോള്‍ മായങ്കിനെ (28) പാറ്റ് കമ്മിന്‍സാണ് കൂടാരം കയറ്റിയത്. ക്രീസില്‍ നിലയുറപ്പിക്കുന്നതിനിടെ 38 റണ്‍സുമായി ശ്രേയസ് അയ്യരും പുറത്തായി.
നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കോഹ്‌ലി - രാഹുല്‍ സഖ്യം ഇന്ത്യന്‍ പ്രതീക്ഷകള്‍ സജീവമാക്കിയെങ്കിലും ലക്ഷ്യം പൂര്‍ത്തികരിക്കാതെ 89 റണ്‍സെടുത്ത കോഹ്‌ലിയും 76 റണ്‍സുമായി കെ.എല്‍ രാഹുലും കൂടാരം കയറി. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യന്‍ തോല്‍വിയുടെ ആഘാതം കുറച്ച പാണ്ഡ്യ ഇന്ന് 28 റണ്‍സിന് പുറത്തായപ്പോള്‍ കൂട്ടനടിക്ക് ശ്രമിച്ച ജഡേജയുടെ ഇന്നിങ്സ് 24 റണ്‍സിനും അവസാനിച്ചു. വാലറ്റം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞതോടെ ഓസ്ട്രേലിയ ജയം ഉറപ്പിച്ചു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 389 റണ്‍സാണ് അടിച്ചെടുത്തത്. ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയ സ്റ്റീവ് സ്‌മിത്ത് രണ്ടാം ഏകദിനത്തിലും അതേ ഫോം ആവര്‍ത്തിച്ചു. വെറും 64 പന്തില്‍ നിന്ന് 14 ഫോറും രണ്ട് സിക്‌സും സഹിതമാണ് സ്‌മിത്ത് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി നേടിയത്. ക്രീസില്‍ എത്തിയപ്പോള്‍ മുതല്‍ വളരെ ആക്രമണകാരിയായി സ്‌മിത്ത് ബാറ്റ് വീശി.
ആദ്യ മത്സരത്തിലേക്കാള്‍ പ്രഹരശേഷിയോടെ ഗ്ലെന്‍ മാക്‌സ്‌വെല്‍ ബാറ്റ് വീശിയപ്പോള്‍ ഓസ്‌ട്രേലിയന്‍ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു. മാക്‌സ്‌വെല്‍ വെറും 29 പന്തില്‍ നിന്ന് പുറത്താകാതെ 63 റണ്‍സ് അടിച്ചുകൂട്ടി. നാല് ഫോറും നാല് സിക്‌സും സഹിതമാണ് മാക്‌സ്‌വെല്‍ 63 റണ്‍സെടുത്തത്.
ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് മികച്ച തുടക്കമാണ് ഓസീസിന് നല്‍കിയത്. 142 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുക്കെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. വാര്‍ണറും ഫിഞ്ചും അര്‍ധ സെഞ്ചുറി നേടി. വാര്‍ണര്‍ ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം 77 പന്തില്‍ നിന്ന് 83 റണ്‍സ് നേടി പുറത്തായി. ആരോണ്‍ ഫിഞ്ച് ആറ് ഫോറും ഒരു സിക്‌സും സഹിതം 60 പന്തില്‍ നിന്ന് 69 റണ്‍സും നേടി. മാര്‍നസ് ലാബുഷാനെയും ഓസീസിന് വേണ്ടി അര്‍ധ സെഞ്ചുറി നേടി. 61 പന്തില്‍ അഞ്ച് ഫോര്‍ സഹിതം 70 റണ്‍സ് നേടിയാണ് ലബുഷാനെ പുറത്തായത്.
ഇന്ത്യയ്‌ക്ക് വേണ്ടി ജസ്‌പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, മൊഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റ് നേടി. നവ്‌ദീപ് സൈനി വെറും ഏഴ് ഓവറില്‍ 70 റണ്‍സ് വിട്ടുകൊടുത്തു. സൈനിയിടെ ഇക്കോണമി റേറ്റ് 10 ആണ്. ബുംറ പത്ത് ഓവറില്‍ നിന്ന് 79 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ ഷമി ഒന്‍പത് ഓവറില്‍ നിന്ന് വിട്ടുകൊടുത്തത് 73 റണ്‍സ്. യുസ്‌വേന്ദ്ര ചഹല്‍ ഒന്‍പത് ഓവറില്‍ നിന്ന് 71 റണ്‍സും ജഡേജ പത്ത് ഓവറില്‍ 60 റണ്‍സും വിട്ടുകൊടുത്തു. ഹാര്‍ദിക് പാണ്ഡ്യ നാല് ഓവറില്‍ നിന്ന് 24 റണ്‍സ് മാത്രമാണ് വഴങ്ങിയത്. പാര്‍ട് ടൈം ബൗളറായി പരീക്ഷിച്ച മായങ്ക് അഗര്‍വാള്‍ ഒരോവറില്‍ പത്ത് റണ്‍സ് വിട്ടുകൊടുത്തു.
സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലാണ് മത്സരത്തിന്റെ തത്സമയ സംപ്രേഷണം. സിഡ്‌നി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
ആദ്യ ഏകദിനത്തിലെ ടീമിനെ ഇന്ത്യ നിലനിര്‍ത്തി. അതേസമയം, പരുക്കേറ്റ മാര്‍കസ് സ്റ്റോയ്‌നിസിന് പകരം മോയ്‌സസ് ഹെന്‍റികസിനെ ഓസീസ് ടീമില്‍ ഉള്‍പ്പെടുത്തി.
പ്ലേയിങ് ഇലവന്‍
ഓസ്‌ട്രേലിയ: ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്‌മിത്ത്, മാര്‍നസ് ലാബുഷാനെ, ഗ്ലെന്‍ മാക്‌സ്‌വെല്‍, മോയ്‌സസ് ഹെന്‍റികസ്, അലക്സ് കാരി, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്, ആദം സാംപ, ജോ ഹെയ്‌സല്‍വുഡ്
ഇന്ത്യ: ശിഖര്‍ ധവാന്‍, മായങ്ക് അഗര്‍വാള്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, നവ്‌ദീപ് സെെനി, മൊഹമ്മദ് ഷമി, ജസ്‌പ്രീത് ബുംറ, യുസ്‌വേന്ദ്ര ചഹ.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !