ട്വിറ്ററിനു ബദലായി ഇന്ത്യന്‍ നിര്‍മിത 'ടൂട്ടര്‍'

0

ന്യൂഡല്‍ഹി
: മെയ്ഡ് ഇന്‍ ഇന്‍ഡ്യ എന്ന ടാഗ് ലൈനോടെ തീര്‍ത്തും സ്വദേശിയായ 'ടൂട്ടര്‍' ആണ് ട്വിറ്ററിന്‍റെ ഇന്ത്യന്‍ പതിപ്പ്. ശംഖുനാദം എന്നര്‍ഥം വരുന്ന ടൂട്ടറിന്‍റെ ലോഗോയില്‍ ഒരു ചെറിയ ശംഖും കാണാന്‍ സാധിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം രാജ്യത്തെ പല രാഷ്ട്രീയ പ്രമുഖരും ടൂട്ടറിലുണ്ട് . പ്രധാനമന്ത്രിക്ക് ഇതില്‍ വെരിഫൈഡ് അക്കൗണ്ട് ആണുള്ളത്. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, സദ്ഗുരു തുടങ്ങിയ പ്രമുഖര്‍ക്കും ബിജെപി പാര്‍ട്ടിക്കും ടൂട്ടറില്‍ ഒഫീഷ്യല്‍ അക്കൗണ്ടുകളുണ്ട്.

ടൂട്ടര്‍ എന്നും ടൂട്ടര്‍ പ്രോ എന്നും രണ്ടു വേര്‍ഷനുകള്‍ ഉണ്ട്. പ്രോ വേര്‍ഷന്‍ ഉപയോഗിക്കണമെങ്കില്‍ പ്രതിവര്‍ഷം 1000 രൂപ നല്‍കണം.തെലങ്കാന ആസ്ഥാനമായുള്ള സ്ഥാപനമാണ് ടൂട്ടറിന് രൂപം നല്‍കിയത്. ടൂട്ടര്‍ അക്കൗണ്ട് വഴി ടെക്സ്റ്റ്, ചിത്രങ്ങള്‍, വീഡിയോകള്‍ മുതലായവ അടങ്ങിയിരിക്കാവുന്ന ടൂട്ട്‌സ് എന്ന് വിളിക്കുന്ന ഹ്രസ്വ സന്ദേശങ്ങള്‍ പോസ്റ്റുചെയ്യാനാവും. മറ്റ് ഉപയോക്താക്കളെ പിന്തുടരാനും കഴിയും.

ഇന്ത്യയ്ക്ക് സ്വദേശി സോഷ്യല്‍ നെറ്റ്‌വര്‍ക്കാണ് വേണ്ടത് അതിനാലാണ് തങ്ങള്‍ ടൂട്ടര്‍ അവതരിപ്പിക്കുന്നതെന്നാണ് ആപ്പ് വികസിപ്പിച്ച കമ്ബനി വ്യക്തമാക്കിയത് .

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !