മാറാക്കര: ഡിസംബർ 14 ന് നടക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മാറാക്കര പഞ്ചായത്ത് ഒമ്പതാം വാർഡിൽ നിന്നും UDF സ്വതന്ത്ര സ്ഥാനാർത്തിയായി ജനവിധി തേടുന്ന മുക്കടേക്കാട് ശ്രീഹരിയുടെ തെരെഞ്ഞെടുപ്പ് ഓഫീസ് കരേക്കാട് ശാന്തീ നഗറിൽ കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് മാട്ടിൽ മാനു ഹാജിയുടെ അധ്യക്ഷതയിൽ ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ ഉദ്ഘാടനം ചെയ്തു .
ശേഷം കൊണ്ട്രാക്ടർ കുഞ്ഞുട്ടന്റെ വീട്ടിൽ വെച്ചു നടന്ന രണ്ടാമത് പ്രചാരണ കൺവെൻഷൻ മാറാക്കര പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കാടാമ്പുഴ മൂസഹാജി ഉദ്ഗാടനം ചെയ്തു. ഇടതു പക്ഷ ഗവണ്മെന്റിന്റെ തെറ്റായ നയങ്ങൾക്കും, അഴിമതിക്കും,കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൊലപാതക രാഷ്ട്രീയത്തിനും എതിരെ udf സ്ഥാനർത്തി കളെ വിജയിപ്പിക്കാനാകണം വോട്ട് ചെയ്യേണ്ടതന്ന് ആബിദ് ഹുസൈൻ തങ്ങൾ MLA പറഞ്ഞു. അവസരവാദ രാഷ്ട്രീയത്തിനെതിരെയും, നമ്മുടെ വാർഡിന്റെ നാനോൻമുഖ വികസനത്തിന് വിദ്യാസമ്പന്നനായ യുവ സ്ഥാനാർഥി ശ്രീഹരിയുടെ തെരഞ്ഞെടുപ്പ് ചിന്നമായ കുട അടയാളത്തിൽ വോട്ട് ചെയ്തു വിജയിപ്പിക്കണമെന്ന് കൺവെഷനിൽ പ്രസംഗിച്ച എല്ലാ നേതാക്കളും പറഞ്ഞു.
ജില്ല പഞ്ചായത്തിലേക്ക് ആതവനാട് ഡിവിഷനിൽ നിന്നും ജനവിധി തേടുന്ന UDF സ്ഥാനാർഥി ഹംസ മാസ്റ്റർ,കരേക്കാട് ഡിവിഷനിൽ നിന്നും കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിലേക്ക് ജനവിധി തേടുന്ന udf സ്ഥാനാർഥി പിവി നാസിബുദീൻ, സ്ഥാനാർഥി ശ്രീഹരി , മാട്ടിൽ മാനുഹാജി, തുറക്കൽ അബൂബക്കർ, കുഞ്ഞാവ ഹാജി,വിപി കുഞ്ഞിപ്പ ഹാജി,മധുസൂദനൻ,AP മൊയ്‌ദീൻ കുട്ടി മാസ്റ്റർ, ഷഫീഖ് മാസ്റ്റർ, ബഷീർ കുഞ്ഞു കാടാമ്പുഴ, kt ഹുസൈൻ തടംപറമ്പ്, ബാബു.സിപി, പുതവള്ളി സൈദലവി, കുഞ്ഞിപ്പ വിപി, ശരീഫ് മാഞ്ചേരി, മുഹമ്മദ് എന്ന ബാബു തായത്തേതിൽ, ,, ഗോവിന്ദൻ കുട്ടി,കൊണ്ട്രാക്ടർ കുഞ്ഞുട്ടൻ,പുതുവള്ളി സുബൈർ, ബാബു വിപി,കരീം T, ശിഹാബ് വാക്കയിൽ, ഉമറലി ck,അഡ്വകറ്റ് സകരിയ, എന്നിവർ സമ്പന്ധിച്ചു സിഎം ഹംസ സ്വാഗതവും ബാലൻ നന്ദിയും പറഞ്ഞു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !