ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച നടപടി ഇന്ത്യ ഡിസംബര്‍ 31 വരെ നീട്ടി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്കുന്ന പ്രത്യേക സര്‍വീസുകള്‍ക്കും ചരക്കുവിമാനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമല്ല.
നേരത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇന്ത്യയിലേക്കും തിരിച്ചുമുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം നവംബര്‍ 30 വരെ നീട്ടിയിരുന്നു. ഈ തീയതിയാണ് നിലവില്‍ ഡിസംബര്‍ 31 ലേക്ക് നീട്ടിയിരിക്കുന്നത്. എന്നാല്‍ എയര്‍ ബബിള്‍ കരാറില്‍ ഏര്‍പ്പെട്ട രാജ്യങ്ങളിലേക്കുള്ള സര്‍വീസിന് തടസമുണ്ടാകില്ല. അഫ്ഗാനിസ്ഥാന്, ബഹ്റിന്, ബംഗ്ലാദേശ്, ഭൂട്ടാന്, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറാക്ക്, ജപ്പാന്, കെനിയ, മാലദ്വീപ്, നൈജീരിയ, ഒമാന്‍, ഖത്തര്‍, യുക്രെയ്ന്,യുഎഇ, യുകെ, യുഎസ്എ എന്നീ രാജ്യങ്ങളുമായാണ് എന്നിവയാണ് ഇന്ത്യയുമായി എയര്‍ ബബിള്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ രാജ്യവ്യാപക ലോക്ഡൗണിന് പിന്നാലെ മാര്‍ച്ച് 25-നാണ് കേന്ദ്ര സര്‍ക്കാര്‍ ആഭ്യന്തര - അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. മെയ് 25-ന് ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്കി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !