സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് വൈകും. ഇക്കാര്യത്തില്‍ നയപരമായ തീരുമാനമായില്ല. കോവിഡ് വിദഗ്ധ സമിതിയാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.
സംസ്ഥാനത്ത് കോവിഡ് രൂക്ഷമായിരിക്കുന്ന സാഹചര്യമാണുള്ളത്. ഈ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് പ്രായോഗികമല്ല. കോവിഡ് മാനദണ്ഡപ്രകാരം ക്ലാസ് തുടങ്ങാന്‍ സജ്ജമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിച്ച് ക്ലാസുകള്‍ തുടങ്ങാമെന്നും വിദഗ്ധ സമിതി വ്യക്തമാക്കുന്നു. എന്നാല്‍ കോവിഡ് വിദഗ്ധ സമിതിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്.
സ്‌കൂളുകള്‍ തുറക്കേണ്ടതിന്റെ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി വിവിധ സമിതികളുടെ ശിപാര്‍ശ സര്‍ക്കാരിന്റെ മുന്നിലുണ്ട്. ഈ ശിപാര്‍ശകള്‍ കോവിഡ് വിദഗ്ധ സമിതിക്ക് കൈമാറി. അന്തിമതീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !