കൊണ്ടോട്ടി സബ് ആർടി ഓഫിസിൽനിന്നുള്ള ആദ്യ റജിസ്ട്രേഷൻ നമ്പറായ KL 84 -0001 ലേലത്തിൽ പോയത് 9,01000 രൂപയ്ക്ക്. റാഫ്മോ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ എംഡി കൊണ്ടോട്ടി സ്വദേശി നെണ്ടോളി മുഹമ്മദ് റഫീഖ് ആണ് വാശിയേറിയ ലേലത്തിൽ ആദ്യ നമ്പർ സ്വന്തമാക്കിയത്.
ഒന്നരക്കോടി രൂപയുടെ മെഴ്സിഡീസ് ബെൻസിന്റെ എഎംജി ജിഎൽഇ 53 കൂപ്പെ വാഹനത്തിനാണ് ഈ നമ്പർ. ലേലത്തുക കൂടാതെ കാൽ കോടി രൂപ റോഡ് നികുതിയായും സർക്കാരിലേക്ക് അടച്ചു. ഓൺലൈൻ ആയി നടന്ന ലേലത്തിൽ 2 പേരാണു പങ്കെടുത്തത്. കഴിഞ്ഞ 27ന് ആണ് കൊണ്ടോട്ടി സബ് ആർടി ഓഫിസ് ഉദ്ഘാടനം ചെയ്തത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !