ന്യൂഡല്‍ഹി: രാജ്യത്തെ ലാന്‍ഡ്ലൈനുകളില്‍ നിന്ന് മൊബൈല്‍ ഫോണുകളിലേക്ക് വിളിക്കാന്‍ 10 അക്ക നമ്ബറിനുമുന്നില്‍ പൂജ്യംചേര്‍ക്കണം. പുതിയ രീതി പുതുവര്‍ഷംമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ശുപാര്‍ശ ടെലികോം മന്ത്രാലയം അംഗീകരിച്ചു.
ജനുവരി ഒന്നുമുതല്‍ സംവിധാനം നടപ്പാക്കാനുള്ള സജ്ജീകരണമൊരുക്കാന്‍ വിവിധ ടെലികോം കമ്ബനികളോട് മന്ത്രാലയം ആവശ്യപ്പെട്ടു. വര്‍ധിക്കുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് ലാന്‍ഡ് ലൈനുകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും ആവശ്യത്തിന് നമ്ബറുകള്‍ നല്‍കാന്‍ കൂടുതല്‍ സൗകര്യം ലഭിക്കുന്നതിനാണ് ഈ രീതി നടപ്പാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മേയ് 29-നാണ് ഇതിനുള്ള ശുപാര്‍ശ ട്രായ് സമര്‍പ്പിച്ചത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !