ഇന്ത്യയിലെ ഉപഭോക്താക്കള്‍ ഗൂഗിള്‍ പേ വഴിയുള്ള പണ കൈമാറ്റത്തിന് ഫീസ് നല്‍കേണ്ടതില്ല. ഇന്ത്യയില്‍ സേവനങ്ങള്‍ സൗജന്യമായി തുടരുമെന്നും പണമിടപാടുകള്‍ക്ക് യുഎസ് ഉപഭോക്താക്കളില്‍ നിന്നാണ് ചാര്‍ജ്ജ് ഈടാക്കുകയെന്നും ഗൂഗിള്‍ വ്യക്തമാക്കി.
തല്‍ക്ഷണ പണ കൈമാറ്റത്തിന് ഗൂഗിള്‍ പേ ഫീസ് ഈടാക്കാനൊരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം കൈമാറുമ്ബോള്‍ 1.5% ഫീസ് ഈടാക്കുമെന്ന് കമ്ബനി സപ്പോര്‍ട്ട് പേജില്‍ അറിയിച്ചതിന് പിന്നാലെയാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ഈ ചാര്‍ജ്ജുകള്‍ അമേരിക്കയില്‍ മാത്രം ബാധകമാകുന്നതാണെന്നും ഇന്ത്യയിലെ സേവനങ്ങള്‍ക്ക് തടസ്സമാകില്ലെന്നും ഗുഗിള്‍ വക്താവ് അറിയിച്ചു.
അടുത്തവര്‍ഷം ആന്‍ഡ്രോയിഡ്, ഐഓഎസ് വേര്‍ഷനുകള്‍ക്കായി പുതിയ ഗുഗിള്‍ പേ ആപ്പ് അവതരിപ്പിക്കുമെന്നും വെബ് ആപ്പ് സേവനം നിര്‍ത്തുമെന്നും കമ്ബനി വൃത്തങ്ങള്‍ മുമ്ബ് അറിയിച്ചിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !