പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ തെളിവുകള്‍ കൂടുതല്‍ ശക്തമാകുന്ന സാഹചര്യത്തില്‍ അന്വേഷണം നടത്തുന്ന വിജിലന്‍സ് സംഘം ഇബ്രാംഹിം കുഞ്ഞിന്റെ വീട്ടിലെത്തി.
ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാനായാണ് വിജിലന്‍സ് സംഘം ഇബ്രാഹിം കുഞ്ഞിന്റെ ആലുവയിലെ വീട്ടിലെത്തിയത്.
എന്നാല്‍ ഇബ്രാഹിംകുഞ്ഞ് വീട്ടില്‍ ഇല്ലെന്നും ആശുപത്രിയിലാണെന്നുമാണ് കുടുംബം നല്‍കിയിരിക്കുന്ന വിവരം. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നാണ് കുടുംബം പറയുന്നത്. ഇബ്രാബിം കുഞ്ഞ് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണെന്നാണ് ലഭിക്കുന്ന പ്രാധമിക വിവരം.
മേല്‍പ്പാലം നിര്‍മാണക്കമ്ബനിയായ ആര്‍ഡിഎസിന് ചട്ടവിരുദ്ധമായി 8.25 കോടി രൂപ മുന്‍കൂര്‍ നല്‍കിയത് ഇബ്രാഹിംകുഞ്ഞിന്റെ നിര്‍ദേശപ്രകാരമാണെന്ന് മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് മൊഴി നല്‍കിയിരുന്നു. ഫെബ്രുവരി അഞ്ചിനാണ് ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയത്.
വിജിലന്‍സ് സംഘം ആശുപത്രിയില്‍; ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തും
ലാരിവട്ടം അഴിമതി കേസുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ കാണാന്‍ പ്രത്യേക വിജിലന്‍സ് സംഘം കൊച്ചിയിലെ ലേക്ഷോര് ആശുപത്രിയിലെത്തി.
ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്ത് അദ്ദേഹത്തിന്റെ ആരോഗ്യനില അറിഞ്ഞതിനുശേഷം വിജിലന്‍സ് സംഘം തുടര്‍ നടപടികള്‍ സ്വീകരിക്കും.എന്നാല്‍ ഇദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റുമെന്നാണ് അറിയുന്നത്. അതേസമയം, അത്തരമൊരു നീക്കത്തിന് സാധ്യതയില്ലെന്നാണ് ആശുപത്രിയുടെ പിആര്‍ഒ നല്കുന്ന വിവരം.
ചൊവ്വാഴ്ച വൈകുന്നേരമാണ് ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിലെത്തിയത്. എന്നാല്‍ വിജിലന്‍സ് നീക്കം അറിഞ്ഞാണോ അദ്ദേഹം ആശുപത്രിയില്‍ പ്രവേശിച്ചതെന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.ഒരു സംഘം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലുണ്ട്. വന്‍ പോലീസ് സംഘവും സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !