കൊച്ചി മെട്രോയില്‍ ഇനി സൈക്കിളുമായി യാത്രചെയ്യാന്‍ അനുമതി. നഗരത്തില്‍ സൈക്കിളുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് തീരുമാനം. തുടക്കത്തില്‍ ആറ് സ്റ്റേഷനുകളിലായിരിക്കും ഈ സൗജന്യ സേവനം.
ചങ്ങമ്ബുഴ പാര്‍ക്ക്, പാലാരിവട്ടം, ടൗണ്‍ഹാള്‍, എറണാകുളം സൗത്ത്, മഹാരാജാസ് കോളജ്, എളംകുളം മെട്രോ സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തില്‍ സൈക്കിള്‍ കൊണ്ടുപോവുന്നതും ഇറക്കുന്നതും അനുവദിക്കുക. സ്റ്റേഷനിലെ എലിവേറ്ററുകളും സൈക്കിള്‍ കൊണ്ടുപോകുന്നതിന് യാത്രക്കാര്‍ക്ക് ഉപയോഗിക്കാം.
സൈക്കിളുമായി ട്രെയിനുകളില്‍ പ്രവേശിക്കാന്‍ ജീവനക്കാര്‍ സൗകര്യമൊരുക്കും. ട്രെയിനിന്റെ രണ്ട് അറ്റത്തും സൈക്കിള്‍ സൂക്ഷിക്കാന്‍ സാധിക്കും.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !