ജില്ലയില്‍ ഇന്ന് 714 പേര്‍ക്ക് രോഗബാധ രോഗമുക്തരായത് 764 പേര്‍

0
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 690 പേര്‍ക്ക് വൈറസ്ബാധ
എട്ട് പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
ആരോഗ്യമേഖലയില്‍ ആറ് പേര്‍ക്ക് രോഗം
രോഗബാധിതരായി ചികിത്സയില്‍ 7,536 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 84,568 പേര്‍
മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 03) ആറ് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പടെ 714 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 690 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും എട്ട് പേര്‍ക്ക് ഉറവിടമറിയാതെയുമാണ് വൈറസ്ബാധയുണ്ടായത്. രോഗബാധിതരില്‍ ആറ് പേര്‍ വിദേശത്ത് നിന്നെത്തിയവരും മറ്റ് നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. ജില്ലയില്‍ 764 പേരാണ് വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് രോഗമുക്തി നേടിയത്. ഇവരുള്‍പ്പടെ 66,677 പേരാണ് ജില്ലയില്‍ കോവിഡ് വിമുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ജില്ലയില്‍ 84,568 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 7,536 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലും നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 541 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 311 പേരും 320 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ജില്ലയില്‍ ഇതുവരെ 359 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടത്.

ആരോഗ്യ ജാഗ്രത ഉറപ്പാക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വീടുകളിലുള്‍പ്പടെ സന്ദര്‍ശനം നടത്തുമ്പോള്‍ രാഷ്ട്രീയ കക്ഷികളുള്‍പ്പടെയുള്ളവര്‍ കോവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരും സാമൂഹ്യ ഇടപെടലുകള്‍ നടത്തുന്നവരും ആരോഗ്യ ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കുകയും മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഇന്ന് (ഡിസംബര്‍ 03) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര്‍ നഗര്‍ - 02
ആലങ്കോട് - 24
ആലിപ്പറമ്പ് - 02
അമരമ്പലം - 01
ആനക്കയം - 04
അങ്ങാടിപ്പുറം - 03
അരീക്കോട് - 08
ആതവനാട് - 11
ചാലിയാര്‍ - 01
ചേലേമ്പ്ര - 15
ചെറിയമുണ്ടം - 07
ചെറുകാവ് - 12
ചുങ്കത്തറ - 01
എടക്കര - 02
എടപ്പറ്റ - 08
എടപ്പാള്‍ - 45
എടരിക്കോട് - 04
എടവണ്ണ - 04
എടയൂര്‍ - 06
ഏലംകുളം - 04
ഇരിമ്പിളിയം - 04
കാലടി - 16
കല്‍പകഞ്ചേരി - 14
കണ്ണമംഗലം - 08
കരുളായി - 07
കരുവാരക്കുണ്ട് - 01
കാവനൂര്‍ - 01
കീഴാറ്റൂര്‍ - 08
കോഡൂര്‍ - 04
കൊണ്ടോട്ടി - 23
കൂട്ടിലങ്ങാടി - 03
കോട്ടക്കല്‍ - 03
കുറുവ - 06
കുറ്റിപ്പുറം - 08
കുഴിമണ്ണ - 10
മലപ്പുറം - 19
മമ്പാട് - 08
മംഗലം - 07
മഞ്ചേരി - 21
മങ്കട - 03
മാറാക്കര - 09
മാറഞ്ചേരി - 03
മേലാറ്റൂര്‍ - 03
മൂന്നിയൂര്‍ - 08
മൂര്‍ക്കനാട് - 02
മൂത്തേടം - 02
മൊറയൂര്‍ - 02
നന്നമ്പ്ര - 09
നന്നംമുക്ക് - 15
നിലമ്പൂര്‍ - 17
ഊരകം - 03
ഒതുക്കുങ്ങല്‍ - 05
ഒഴൂര്‍ - 08
പള്ളിക്കല്‍ - 08
പാണ്ടിക്കാട് - 06
പരപ്പനങ്ങാടി - 16
പറപ്പൂര്‍ - 01
പെരിന്തല്‍മണ്ണ - 10
പെരുമണ്ണ ക്ലാരി - 03
പെരുമ്പടപ്പ് - 01
പെരുവള്ളൂര്‍ - 02
പൊന്മള - 05
പൊന്മുണ്ടം - 01
പൊന്നാനി - 23
പൂക്കോട്ടൂര്‍ - 05
പോരൂര്‍ - 02
പോത്തുകല്ല് - 01
പുലാമന്തോള്‍ - 04
പുളിക്കല്‍ - 03
പുല്‍പ്പറ്റ - 01
പുറത്തൂര്‍ - 05
താനാളൂര്‍ - 08
താനൂര്‍ - 07
തലക്കാട് - 02
തവനൂര്‍ - 09
താഴേക്കോട് - 06
തേഞ്ഞിപ്പലം - 05
തെന്നല - 02
തിരുനാവായ - 04
തിരുവാലി - 01
തൃക്കലങ്ങോട് - 12
തൃപ്രങ്ങോട് - 03
തുവ്വൂര്‍ - 01
തിരൂര്‍ - 14
തിരൂരങ്ങാടി - 19
ഊര്‍ങ്ങാട്ടിരി - 05
വളാഞ്ചേരി - 13
വളവന്നൂര്‍ - 18
വള്ളിക്കുന്ന് - 24
വട്ടംകുളം - 09
വാഴയൂര്‍ - 03
വെളിയങ്കോട് - 02
വേങ്ങര - 08
വെട്ടത്തൂര്‍ - 07
വെട്ടം - 04
വണ്ടൂര്‍ - 06

മറ്റ് ജില്ല
തൃശൂര്‍ - 01


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !