അബുദാബി ബിഗ് ടിക്കറ്റിന്‍റെ 222-ാമത് ‘ദി ഡ്രീം 12 മില്ല്യന്‍ സീരീസ്’ നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം സ്വന്തമാക്കി പ്രവാസി മലയാളി. ദുബൈയില്‍ താമസിക്കുന്ന മലയാളിയായ ജോര്‍ജ് ജേക്കബാണ് കോടീശ്വരനായത്. നവംബര്‍ 30ന് വാങ്ങിയ 069402 എന്ന നമ്ബറിലുള്ള ടിക്കറ്റാണ് അദ്ദേഹത്തിന് സ്വപ്‌ന വിജയം നേടിക്കൊടുത്തത്.
രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത് ഇന്ത്യയില്‍ നിന്നുള്ള അവിനാശ് കുമാര്‍ കെ എയാണ്. ഇദ്ദേഹം വാങ്ങിയ 70370 എന്ന ടിക്കറ്റ് നമ്ബറാണ് സമ്മാനാര്‍ഹമായത്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മൂന്നാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹം ഇന്ത്യക്കാരനായ സിദ്ദിഖ് അബ്ദുള്‍ ഖാദര്‍ വാങ്ങിയ 261717 എന്ന ടിക്കറ്റിനാണ്.
ഇന്ത്യക്കാരനായ സുനില്‍ കുമാര്‍ ശശിധരന്‍ നായര്‍ വാങ്ങിയ 93305 എന്ന ടിക്കറ്റിനാണ് നാലാം സമ്മാനമായ 80,000 ദിര്‍ഹം ലഭിച്ചത്. അഞ്ചാം സമ്മാനമായ 60,000 ദിര്‍ഹം സ്വന്തമാക്കിയത് ഇന്ത്യയില്‍ നിന്നുള്ള ശുഐബ് അക്തറാണ്. ഇദ്ദേഹം വാങ്ങിയ 103389 എന്ന ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. ഇന്ത്യക്കാരനായ സഗീഷ്രാജ് നടയിലെക്കണ്ടി വാങ്ങിയ 183904 എന്ന ടിക്കറ്റ് ആറാം സമ്മാനമായ 40,000 ദിര്‍ഹം സ്വന്തമാക്കി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !